ഡിസിസി പുനസംഘടനയില്‍ താന്‍ ഒരു പരാതിക്കാരനല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇതു വരെ ഒരു സ്ഥാനാരോഹണ ചടങ്ങിലും പങ്കെടുത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഷ്ട്രീയകാര്യസമിതി കൂടുന്ന തിയതി കെപിസിസി പ്രഖ്യാപിക്കട്ടെ. താനായിട്ടു തിയതി പറയില്ല. സൗകര്യപ്രദമെങ്കില്‍ താന്‍ പങ്കെടുക്കും. സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ അതൃപതി പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടി കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍നിന്നും വിട്ടുനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here