ഐഎസ്‌എല്‍ ഫൈനല്‍ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉണ്ടാക്കിയ ആരവം ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം എന്ന പദവിയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു നല്‍കിയത്. 128 ഡെസിബെല്‍ ശബ്ദ തീവ്രതയാണ് ഫൈനല്‍ ദിവസം രേഖപ്പെടുത്തിയത്.
അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബായ കന്‍സാസ് സിറ്റി ചീഫ്സിന്റെ ആരാധകര്‍ ആരോഹെഡ് സ്റ്റേഡിയത്തില്‍ 2014 സെപ്തംബര്‍ 29ന് ഉണ്ടാക്കിയ 142.2 ഡെസിബെല്‍ ആണ് നിലവില്‍ ഉള്ള ലോക റെക്കോഡ്.സിയാറ്റില്‍ സീ ഹോക്കസ് സെഞ്ച്വറിലിങ്ക് ഫീല്‍ഡ് സ്റ്റേഡിയം 137.8 dB, കളെമ്സണ്‍ ടൈഗേഴ്സ് , മെമ്മോറിയല്‍ സ്റ്റേഡിയം 132.8 ഡെസിബെല്‍, ഹസ്ക്കി സ്റ്റേഡിയം, 133.6 ഡെസിബെല്‍ തുടങ്ങിയവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഉള്ളത്.
ഡല്‍ഹിക്ക് എതിരെ സെമി ഫൈനല്‍ ദിവസം കൊച്ചിയില്‍ ഉണ്ടാക്കിയ തീവ്രത 123 ഡെസിബെല്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here