ശബരിമലയില്‍ കഴിഞ്ഞദിവസം തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുവാന്‍ ഇടയാക്കിയ സംഭവത്തില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി താഴെ വീണതാണ് അപകടത്തിന് കാരണമെന്നും അപകടം നടന്ന സമയത്ത് ആകെയുണ്ടായിരുന്നത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സന്നിധാനത്തെ ആശുപത്രികളുടെ സ്ഥിതിയും വളരെ മോശമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എക്‌സ്‌റേ അടക്കമുള്ള ചികിത്സ സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പരിക്കേറ്റവര്‍ക്ക് വിദഗ്ധചികിത്സ നല്‍കുന്നതിനു കാലതാമസമുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്നലെ വൈകുന്നേരത്തോടെ മാളികപ്പുറത്തിനു സമീപമായിരുന്നു തിക്കുംതിരക്കും അനുഭവപ്പെട്ടത്. തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരുന്ന സമയത്താണ് അപകടം സംഭവിച്ചത്. 35 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here