rahane-batting.jpg.image.784.410

ഹരാരെ∙ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ സിംബാബ്‍‌വെയ്ക്ക് 272 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ക്യാപ്റ്റൻ അജങ്ക്യ രഹാനെയും (72) മുരളി വിജയ്‌യും (63) അർധ സെഞ്ചുറി നേടി. ഓപ്പണർമാരായ ഇരുവരും ചേർന്ന് 112 റൺസാണ് കൂട്ടിച്ചേർത്തത്.

Live cricket scores | Ball by ball commentary

കഴിഞ്ഞ മൽസരത്തിലെ ഹീറോ അമ്പാട്ടി റായിഡു 41 റൺസും മനോജ് തിവാരി 22 റൺസുമെടുത്ത് പുറത്തായി. റോബിൻ ഉത്തപ്പയ്ക്ക് 13 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്റ്റുവാർട്ട് ബിന്നി 16 പന്തിൽ 25 റൺസെടുത്തു.

ടോസ് നേടിയ സിംബാബ്‍വെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൽസരം ജയിച്ച ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല. ഹരാരെയിൽ നടന്ന ആദ്യമൽസരത്തിൽ നാലു റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here