എൺപത്തിയൊന്നു വയസുള്ള രോഗിയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു മലയാളി നേഴ്‌സുമാര്‍ക്ക് എതിരെ പോലീസ് എടുത്ത കേസിൽ അവർക്കു നിയമ സഹായം എത്തിക്കുവാൻ കുറഞ്ഞ സമയം കൊണ്ട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും, ഫോമാ ലീഗൽ അഡ്വൈസറി ഫോറം ചെയർമാൻ രാജ് കുറുപ്പും കൂടിച്ചേ൪ന്ന് ടെലി കോൺഫ്രൻസ് മുതൽ നിയമ സഹായ പാനൽ വരെ രൂപീകരിക്കുവാൻ ഫോമാ സെക്രട്ടറി ജിബി തോമസ് കാണിച്ച സന്മനസ് എല്ലാ മലയാളി സംഘടനകൾക്കും മാതൃകയാണ്. ഈ പ്രേത്യേക പ്രാധാന്യം ഉള്ള വിഷയത്തിൽ ഇടപെടുകയും ഉടൻ തന്നെ നിരവധി വക്കീലന്മാരുടെ സേവനം വാഗ്ദാനം ചെയ്ത ജിബി ഫോമയ്‌ക്കു ഒരു മാതൃകാ സെക്രട്ടറി കൂടിയാണ്.

“ഇപ്പോൾ മലയാളി സമൂഹം അവർക്കു വേണ്ട നിയമസഹായവും, ആത്മബലവും നൽകുകയാണ് വേണ്ടത്. ഇപ്പോൾ ഇവിടെ കേസിനെ സംബന്ധിക്കുന്ന വിചാരണകൾക്കോ മറ്റു കാര്യങ്ങൾക്കോ പ്രസക്തിയില്ല. നമ്മുടെ സഹജീവികൾക്ക് മനപ്പൂർവം അല്ലാത്ത സാഹചര്യത്തിൽ ഉണ്ടായ ഒരു സംഭവം ആണത്. പക്ഷെ നിയമത്തിന്റെ കണ്ണിൽ കുടി നോക്കുമ്പോൾ കുറ്റക്കാരും. അപ്പോൾ അവിടെ നിന്നും അതേ നിയമത്തിന്റെ സഹായത്തോടു കുടി രക്ഷപെടുവാൻ വേണ്ട സഹായം ഒരു സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ചെയുന്നു അത്രമാത്രം. ഇതിനോടകം എനിക്ക് കിട്ടിയ സഹായസഹകരണ വാഗ്ദാനങ്ങൾ കഴിഞ്ഞ ഒരു ദിവസം കൊണ്ടെനിക്ക് മനസിലായി മനുഷ്യത്തും മരിച്ചിട്ടില്ലാത്ത അനവധി അമേരിക്കൻ മലയാളികൾ ഉണ്ടെന്ന് ” ജിബി തോമസ് കേരളാ ടൈംസ്നോട് പറഞ്ഞു.

വെന്റിലേറ്ററില്‍ കഴിയുന്ന 81 വയസുള്ള രോഗിക്ക് പരിചരണം എത്തിക്കാന്‍ ഒന്‍പതു മിനിട്ട് വൈകിയെന്നാരോപിച്ച് ആണ് മലയാളികളായ രണ്ടു നഴ്‌സുമാരെയും ഒരു നേഴ്‌സിംഗ് എയ്ഡിനെയും അറസ്റ്റ് ചെയ്തത്. ഇവർക്ക് ജാമ്യം ലഭിച്ചു എങ്കിലും നമ്മുടെ എല്ലാ പിന്തുണയും ഈ സഹോദരിമാർക്ക് നൽകണം. അത് നമ്മുടെ കടമയാണ്. നമ്മൾ ഈ രാജ്യത്തെ നിയമങ്ങളെ പൂർണ്ണമായും അംഗീകരിക്കുന്നു പക്ഷെ അതേ നിയമത്തെ തന്നെയാണ് അവരെ രക്ഷ പെടുത്താൻ നമ്മൾ സമീപിക്കുന്നത്. മലയാളി സമൂഹത്തിനു ഇക്കാര്യത്തിൽ ഏറെ ചെയ്യാൻ സാധിക്കും. ഇതിനോടകം തന്നെ ഒരു ലീഗൽ സെൽ രൂപീകരിക്കാൻ സാധിച്ചിട്ടുണ്ട്. അതിനു മുന്നോട്ടുവന്ന എല്ലാ നിയമജ്ഞർക്കും എന്റെ അഭിനന്ദനങ്ങൾ. നീതി കിട്ടുവാൻ മലയാളി സമൂഹം ഉടൻ എല്ലാ സഹായവും നൽകണം. കേസിനാസ്പദമായ ഈ സംഭവം ഉണ്ടായത് ദൗർഭാഗ്യകരം തന്നെയാണ്. ഇത് നമ്മുടെ നഴ്‌സിങ്‌ഹോമുകളിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും ഒരു പാഠവുമായിരിക്കെട്ടെ. എങ്കിലും മനപ്പൂർവം അല്ലാത്ത ഒരു സംഭവം ആയതിനാൽ മികച്ച നിയമപദേശം ലഭിച്ചാൽ ഈ കേസിൽ നിന്നും നമ്മുടെ സഹോദരിമാർക്ക് രക്ഷപെടുന്നതിനു നിഷ്പ്രയാസം സാധിക്കും. അതിനു നമ്മുടെ സഹായമാണ് വേണ്ടത്, പ്രാർത്ഥനയും. ജിബി കൂട്ടിച്ചേർത്തു. അതുകൊണ്ടു അതിനായി നമുക്ക് ഒരുമിച്ചു മുന്നോട്ടു നീങ്ങാൻ അമേരിക്കൻ മലയാള മാധ്യമങ്ങൾ, മറ്റു ഇന്ത്യൻ മാധ്യമങ്ങൾ എന്നിവരുടെ സഹായവും പിന്തുണയും ഇക്കാര്യത്തിൽ ലഭിക്കണം.

ചിക്കാഗോയിൽ പ്രവീൺ കേസിൽ പുരോഗതി ഉണ്ടായതിനു കാരണം പ്രവീണിന്റെ അമ്മ ലൗലി വർഗീസും, നിരവധി നല്ലവരായ വ്യക്തികളും മാധ്യമങ്ങളും നടത്തിയ സമ്മർധങ്ങളുടെ ഫലമാണ്. തീർച്ചയായും ഇത്തരത്തിൽ ഒരു മുന്നേറ്റം ഈ കേസിലും ഉണ്ടാകണമെന്നും ജിബി തോമസ് അഭ്യർത്ഥിച്ചു. ആതുര ശുശ്രൂഷാ മേഖലയ്ക്ക് പുതിയ മുഖം നൽകിയത്, വിളക്കേന്തിയ വനിതയെന്ന് അറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലാണ്. നേഴ്‌സിങ്ങ് എന്ന തൊഴിലിന് അന്തസ്സും ആഭിജാത്യവും ലഭിച്ചത് ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങളിലൂടെയാണ് എന്ന് നിസ്സംശയം പറയാം. ആധുനിക അതുരശുശ്രൂഷ പ്രവർത്തനങ്ങളുടെയും നഴ്‌സിംഗിൻറെയും, ആശുപത്രി നവീകരണത്തിൻറെയും തുടക്കക്കാരിയായിരുന്നു ഇവർ. ആശുപത്രി ശുചിത്വം ഒന്നുകൊണ്ടു മാത്രം മരണനിരക്ക് ഗണ്യമായി കുറയ്ക്കാം എന്ന ഫ്‌ളോറൻസിൻറെ സിദ്ധാന്തം പിന്നീട് ലോകമൊട്ടാകെയുള്ള ആശുപത്രികളിൽ പ്രാവർത്തികമാക്കുകയും, മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റി മറിക്കുകയും ചെയ്തു.ഒരു പക്ഷെ അമേരിക്കൻമലയാളി കുടുംബങ്ങളുടെയെല്ലാം ഭിത്തിയിൽ കാണേണ്ട ഒരു ചിത്രവും നൈറ്റിംഗേലിന്റെതല്ലേ. ജിബി തോമസ് പറഞ്ഞു നിർത്തി.

8 COMMENTS

  1. Emergency Alaram doesn’t worked. In this case Emergency Alaram Company may be charged and the Humanity SAVING NURSES MUST BE ACQUITTED AS SOON AS POSSIBLE.
    All Nurses Associations also must come forward to support and defend them.
    Raveendran Narayanan. USA

  2. I appreciate the organizational initiative to extend help the individuals and families that were subjected to the suffering of this traumatic quagmire. As a nurse, I feel the pain of my fellow professionals and families. If there is a sincere move in progress, please bring it to the public as a hope and encouragement. There is a trend and tendency to exploit painful situations like this to make bubbled publicity and self promotion. Please reach out to those sufferings; help them and come back to public with what they could do to help you to provide relief to the sufferings.

  3. How sad that these malayali organizations are taking advantage of a tragic situation for some cheap and short-lived publicity. Please remember to critisize in private and praise in public. In this counrty, everyone is innocenent until proven guilty. The acused will get a chance to defend these alligations and for their defence, we can mobilize and provide all the support and that too in my option, shoud be done in a manner to further protect the diginity of these ladies.

    • Mone…. nee ethu naattukaran aa ?

      1) Do you think these nurses by themselves do have the ability and means to rally those attorneys otherwise not available to them and that too without cost ?

      2) Having guys like Jiby taking the initiative and providing support to those families are commendable.

      3) Ask those nurses and criticize; Don’t do ARM Chair analysis !!… just finding fault on all issues? what else you know ?

      Shame on YOU!!

      • Extending helping hands is Welcome! But instead of trying to reach out to those in pain, or even making any real gesture, the so-called leaders bring their photos in publications with bubbly promises. Act! Then come back with photo and pride. Now what we see is self promotion. It is not socially healthy.

      • Do not underestimate them. We need to find out what help they want. Then we can mobilize resources. Don’t simply go to media with self promoting photo. It is really really cheap.

  4. At this point we can only help them by comfort measures not legal help. Because this is not something that happened recently. As per media the incident happened a year ago. After thorough investigation by legal system the decision took place. This is not something that anyone can move forward to any action other than moral support.

    Mary Philip

LEAVE A REPLY

Please enter your comment!
Please enter your name here