ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിന് ന്യൂഹൈഡ് പാര്‍ക്കില്‍ നിന്നുള്ള ജോണ്‍സണ്‍ തലവടി അര്‍ഹനായി.

കര്‍ഷക പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു വന്നിട്ടുള്ളവരുടെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നതിന് അല്‍പം വ്യായാമം, മാനസീകോല്ലാസം എന്നിവ ലക്ഷ്യമിട്ട് തുടങ്ങിയ ഈ പരിപാടിക്ക് നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നാണ് വിജയയിലെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനത്തിന് സ്റ്റീഫന്‍ തോമസ് കടമ്മനിട്ടയും, മൂന്നാം സമ്മാനത്തിന് മുരളീധരന്‍ എല്‍മോണ്ടും അര്‍ഹരായി.

വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും, സമ്മാനങ്ങളുമാണ് നല്‍കുന്നത്. സമ്മാനദാനം ജനുവരിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞ് മാലിയില്‍ (516 503 8083), ഫിലിപ്പ് മഠത്തില്‍ ( 917 459 7819), ഡോ. ജേക്കബ് തോമസ് (718 406 2541), സഖറിയ കരുവേലി (516 300 3285), അലക്‌സ് പനയ്ക്കാമറ്റം (516 454 0859).

karshakasreeaward_pic1 karshakasreeaward_pic2 karshakasreeaward_pic3

LEAVE A REPLY

Please enter your comment!
Please enter your name here