ഡാളസ്: പത്താനാപുരം പിടവൂര്‍ താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ (80) ഡാളസില്‍ വെച്ച് ഡിസംബര്‍ 30 നു കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതനായ പാസ്റ്റര്‍ ജോണ്‍ തോമസ് ആയിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവിനോടൊപ്പം 1962 മുതല്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ വ്യാപൃതയായിരുന്ന മാതാവ് 2005 മുതല്‍ ഡാളസില്‍ മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.

ഡാളസ് ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗ മായിരുന്നു പരേത. സഹോദരങ്ങള്‍: ടി. ഇ. ഉമ്മന്‍, ടി. ഇ. ശാമുവേല്‍, ടി. ഇ. ജോണ്‍ (Late), ചിന്നമ്മ ഈപ്പന്‍, കുഞ്ഞുകുഞ്ഞമ്മ ശാമുവേല്‍, ശോശമ്മ ( കുഞ്ഞുമോള്‍) ബാബു ( Late) മക്കള്‍: മേഴ്‌സി ജോസ്, ജോ ശാമുവേല്‍ മരുമക്കള്‍: പാസ്റ്റര്‍. ജോസ് ആനിക്കാട്, ഡോ. ഷീല തോമസ് ഭൗതീക ശരീരം ജനുവരി 6 വെള്ളിയാഴ്ച വൈകിട്ട് 6:30 നു ഡാളസ് ഐ. പി. സി. ഹെബ്രോനില്‍ (1751 Wall tSreet, Garland, Texas 75041) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 7 ശനിയാഴ്ച് രാവിലെ 10 മണിക്കു Sparkman-Hillcrest Chapel ല്‍ വെച്ച് (7405 West Northwest Highway, Dallas, Texas 75225) ശവസംസ്കാര ശുശ്രൂഷകള്‍ ആരംഭിയ്ക്കുകയും 12 മണിക്ക് ടുമൃസാമിഒശഹഹരൃലേെ സെമിത്തേരിയില്‍ ഭൗതീക ശരീരം സംസ്കരിക്കും.

സംസ്ക്കാരശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.thoolikausa.com

LEAVE A REPLY

Please enter your comment!
Please enter your name here