ഫ്ളോറിഡ: ഒര്‍ലാന്‍റോ ഐ.പി.സി സഭയുടെ സജീവാംഗം ഫ്ളോറിഡയില്‍ നിര്യാതനായ നാരങ്ങാനം മാവുഗ്ലല്‍ എം.കെ മാത്യൂസ് (വര്‍ളി ബേബിച്ചായന്‍ണ്‍ 90) ന്‍റെ ഭൗതീകശരീരം 6 ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഒര്‍ലാന്‍റോ ഐ.പി.സി സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. 7 നു ശനിയാഴ്ച രാവിലെ 9 ന് ശുശ്രൂഷകള്‍ സഭാഗ്ലണത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് 12നു വിന്‍റര്‍ഗാര്‍ ഡന്‍ സെമിത്തേരിയില്‍ റവ. ജേക്കബ് മാത്യൂവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്ക്കാരം നടത്ത പ്പെടുകയും ചെയ്യും.

സഹധര്‍മ്മിണി പരേതയായ മറിയാമ്മ മാത്യൂസ് (കുഞ്ഞമ്മ) റാന്നി കീക്കൊഴൂര്‍ കുളങ്ങര കുടുംബാഗ മാണ.് ദീര്‍ഘ വര്‍ഷക്കാലം മുംബൈ ചെമ്പൂര്‍ ഐ.പി.സി സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍. മക്കള്‍: കോശി, മേരി, ആനി, ഷേര്‍ളി. മരുമക്കള്‍: റോസമ്മ, റവ. ജോര്‍ജ് തോമസ്, അലക്സ്.

സംസ്ക്കാരശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.ipcorlando.org/live

LEAVE A REPLY

Please enter your comment!
Please enter your name here