ബ്രസീലിയ: ബ്രസീല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 56 പേര്‍ മരിച്ചു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ആമസോണാസ് സംസ്ഥാനത്തെ തലസ്ഥാനമായ മനൗസിലെ ജയിലിലാണ് സംഭവം.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞും തലയറുത്ത നിലയിലുമാണ് കാണപ്പെട്ടത്. ജയിലിലെ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷ ഗാര്‍ഡുകളെ ബന്ദിയാക്കിയശേഷം 184 ഓളം തടവുകാര്‍ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഇവരില്‍ 40 പേരെ പിടികൂടി. 1224 തടവുപുള്ളികളാണ് ജയിലിലുണ്ടായിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ജയില്‍കലാപമാണിതെന്ന് പബ്ളിക് സെക്യൂരിറ്റി സെക്രട്ടറി സെര്‍ജിയോ ഫോന്‍റസ് പറഞ്ഞു. ബ്രസീലിലെ മറ്റു ജയിലുകളിലും ഞായറാഴ്ച മുതല്‍ കലാപം പടര്‍ന്നിട്ടുണ്ട്.  72 തടവുകാര്‍ രക്ഷപ്പെട്ടതായും റിപോര്‍ട്ടുണ്ട്. ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെ എണ്ണം വളരെ കൂടുതലാണ്. സാവോപോളോയിലെ ജയിലില്‍ 1992ലുണ്ടായ കലാപത്തില്‍ 111 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here