ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾഉള്ള സംസ്ഥാനം ആണ് കേരളം.  ഫൊക്കാനയുടെയും കുടി ആവിശ്യം പരിഗണിച്ചാണ് പ്രവാസികള്‍ക്ക് പിന്‍വലിച്ച 500, 1000 രൂപ  നോട്ടുകള്‍ ജൂൺ 30 വരെ   സമയം അനുവദിച്ചത്. പക്ഷെ ഇതിന്  പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിറിസര്‍വ് ബാങ്ക് രംഗത്തു എത്തിയിരിക്കുന്നത്  അസാധു നോട്ടുകള്‍ മാറാനുള്ള  പ്രവാസികളെ  കഷ്‌ടത്തിലാക്കുന്നു .

വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് അവരെ അറിയിച്ച് സത്യവാങ്മൂലം ഒപ്പുവയ്ക്കണം. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കുക. വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്. നോട്ടുകള്‍ പിന്നീട് റിസര്‍വ് ബാങ്ക് ശാഖ വഴി മാറ്റിയെടുക്കുന്നതിന് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു  മാത്രമേ മാറുവാൻ സാധിക്കുകയുള്ളു.റിസര്‍വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പുര്‍ ഓഫീസുകളിൽ  മാത്രമുള്ളൂ   നോട്ട് മാറ്റിയെടുക്കാന്‍  ഇപ്പോൾ സൌകര്യമുള്ളു.

വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന ഡിക്ലറേഷന്‍ ഫോമില്‍ നോട്ടുകളുടെ വിശദാംശങ്ങള്‍ എഴുതി ഒപ്പിട്ടു നല്‍കണം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ എണ്ണവും പ്രത്യേകമായി സൂചിപ്പിക്കണം. തുടര്‍ന്ന് ഡിക്ലറേഷന്റെ പകര്‍പ്പ് യാത്രക്കാരനു നല്‍കും. പിന്നീട് ആര്‍ബിഐ ശാഖകള്‍ വഴി നോട്ട് മാറ്റിയെടുക്കുന്നതിന്  ഈ ഡിക്ലറേഷന്‍ ഫോമിന്റെ പകര്‍പ്പ് ഉണ്ടങ്കിൽ മാത്രമേ സാധിക്കുകയുള്ളു .

ഇത്രയും കഷ്‌ടപ്പെട്ടു നാട്ടിൽ എത്തിക്കുന്ന അസാധു നോട്ടുകള്‍ മാറിയെടുക്കാൻ അടുത്ത   റിസര്‍വ് ബാങ്കിന്റെ ഓഫീസ് ആയ ചെന്നൈ വരെ ചെന്നെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. കേരളത്തിൽ തിരുവനത്തപുരത്തു റിസര്‍വ് ബാങ്കിന്റെ  ഓഫീസ് ഉള്ളപ്പോഴാണ് ചെന്നൈ വരെ ചെന്നു അസാധു നോട്ടുകള്‍ മാറേണ്ട ഗതികേടിലാണ് പ്രവാസികൾ. അതിനു വേണ്ട ചെലവാകെട്ടെ വളരെ വലുതും.  

കേരളത്തിൽ തന്നെ പിന്‍വലിച്ച 500, 1000 രൂപ  നോട്ടുകള്‍ മാറാൻ സ്യകര്യം ഉണ്ടാക്കിതരണമെന്ന് ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് കേരള  മുഖ്യമന്ത്രിയോടും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,  US ലെ ഇന്ത്യൻ അംബാസിഡർ  എന്നിവരോട്  ആവിശ്യപ്പെട്ടു. പ്രവാസികൾക്ക് ഉണ്ടാകുന്ന ഈ 

ബുദ്ധിമുട്ടുകൾക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുകയും ജൂൺ 30 എന്നത് ഡിസംബർ 31 വരെ  സമയം  നീട്ടി തരണം എന്നും ഫൊക്കാന  പ്രസിഡന്റ് തമ്പി ചാക്കോ, എക്സി.വൈസ്. പ്രസിഡന്റ് ജോയി ഇട്ടൻ, ട്രഷറർ  ഷാജി വർഗിസ്, ട്രസ്ടീ ബോർഡ് ചെയർമാൻ  ജോർജി വർഗീസ്  എന്നിവർ ആവിശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here