ge66tPhoto.php
ഡാളസ് : ജൂലായ് ആദ്യവാരം ഡാളസ്സില്‍ നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കാ എട്ടാമത് ‘അന്തര്‍ദേശീയ ഹിന്ദുസംഗമം’ സമാപന സമ്മേളനവേദി മുഖ്യ പാചകക്കാരന്‍ ജിന്‍സണ്‍ മേനേച്ചേരിയെ പൊന്നാട അണിയിച്ചു ആദരിക്കുന്ന അത്യപൂര്‍വ്വ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിചേരുന്ന ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികള്‍ക്ക് ഒരു പരാതിക്കുപോലും അവസരെ നല്‍കാതെ നാലുദിവസം നാലുനേരം ഏകദേശം 18500 വെജിറ്റേറിയന്‍ മീലുകളാണ് ഹയറ്റ് റീഗന്‍സി ഹോട്ടലിലെ കിച്ചണില്‍ ജിന്‍സന്റെ നേതൃത്വത്തിലുള്ള പാചക സംഘം തയ്യാറാക്കി നല്‍കിയത്.
പാചകം ഒരു കലയായി അംഗീകരിച്ചു, വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ സ്വാദിഷ്ഠമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വെച്ചുവിളമ്പുക എന്നത് കഴിഞ്ഞ 26 വര്‍ഷമായി ജിന്‍സന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കയാണ്.
അന്തര്‍ദ്ദേശീയ സമ്മേളനത്തിന്റെ വിജയം, പ്രതിനിധികളുടെ പങ്കാളിത്വം, പരിപാടികളുടെ ഗുണമേന്‍മ എന്നിവയെ പോലെ തന്നെ സ്വാദിഷ്ഠ ഭക്ഷണം നല്‍കുന്നതിനേയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെടുക എന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റ് കെ.എന്‍.നായര്‍ സമാപന സമ്മേളനത്തില്‍ നടന്ന ചടങ്ങില്‍ വെച്ചു അഭിപ്രായപ്പെട്ടു. അടുക്കളയില്‍ നാലുദിവസം വിശ്രമമില്ലാതെ പണിയെടുക്കുവാന്‍ കഴിഞ്ഞതും, പ്രതിനിധികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും ജീവിതത്തില്‍ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ജിന്‍ഡന്‍ പറഞ്ഞു. പാചകകലയുടെ ബാലപാഠങ്ങള്‍ മാതാവില്‍ നിന്നാണ് അഭ്യസിച്ചതെന്ന്, ആലുവ അശോകപുരം ആന്റണി- ആനിസ് ദമ്പതിമാരുടെ മകനായ ജിന്‍സന്‍ അഭിമാനത്തോടെ പറയുന്നു.
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അമേരിക്കയില്‍ പാചകരംഗത്ത് ശോഭിക്കുന്ന ജിന്‍സന്‍ ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്‍ഡന്‍സിലെ ചീഫ് ഷെഫാണ്. കെ.എച്ച്.എന്‍.എ. സമ്മേളനത്തിന്റെ ഭക്ഷണവിതരണം സണ്ണിമാളിയേക്കന്റെ നേതൃത്വത്തിലുള്ള ഇന്ത്യഗാര്‍ഡന്‍സാണ് നിര്‍വ്വഹിച്ചത്.
getNewsIma99ges.php

 

LEAVE A REPLY

Please enter your comment!
Please enter your name here