പാക്കിസ്ഥാന്റെ നെഞ്ചിടിപ്പേറും ഈ ഇന്ത്യന്‍ പീരങ്കി കണ്ടാല്‍… സൂപ്പര്‍ താരമായി ‘ധനുഷ് ‘
ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന്‍ മരുഭൂമിയിലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര ധനുഷ് പീരങ്കി ഇന്ത്യന്‍ സേനയുടെ പുതിയതാരം.

ഈ റിപ്പബ്ലിക് ദിന പരേഡില്‍ സേനയുടെ അഭിമാനമായ ധനുഷ് പ്രദര്‍ശിപ്പിക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനക്കു വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായകമായ ബൊഫേഴ്‌സ് പീരങ്കികളേക്കാള്‍ പ്രഹരശേഷിയും ദൂരപരിധിയുമുള്ളതാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത ധനുഷ്. ബൊഫേഴ്‌സ് തോക്കുകള്‍ക്ക് 30 കിലോ മീറ്റര്‍ വരെയെ ദൂരപരിധിയുളളൂവെങ്കില്‍ ധനുഷിന് 40 കിലോമീറ്റിനപ്പുറം വരെ സ്‌ഫോടനം നടത്താന്‍ കഴിയും.

പ്രൊജക്ട് 155 പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ധനുഷ്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം 2012 മുതല്‍ ഇതിനായുള്ള ഗവേഷണം
ജബല്‍പൂരിലെ ഗണ്‍ കാര്യേജ് ഫാക്ടറിയില്‍ ആരംഭിച്ചിരുന്നു.

അമേരിക്കയും റഷ്യയുമടക്കമുള്ള വന്‍ സൈനിക ശക്തികള്‍ പീരങ്കികള്‍ 39 കാലിബറില്‍ നിന്നും 45 മുതല്‍ 52 കാലിബര്‍ വരെയായി വികസിപ്പിച്ചതോടെയാണ് ഇന്ത്യയും അത്തരത്തിലുള്ള മാറ്റം വരുത്തിയത്. 52 കാലിബറാണ് ധനുഷിന്റേത്. 15സെക്കന്റില്‍ മൂന്നു റൗണ്ട് വെടിയുതിര്‍ക്കാനാവും. മൂന്നു മിനുട്ടില്‍ 15 റൗണ്ടും 60 മിനുട്ടില്‍ 60 റൗണ്ടും വെടിയുതിര്‍ക്കാം. 40 കിലോ മീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളിലേക്ക് തുടരെ ആക്രമണം നടത്താനും കഴിയും.

ബൊഫേഴ്‌സിനേക്കാള്‍ ശേഷിയുള്ള ധനുഷ് പീരങ്കികള്‍ ഇന്ത്യ സേനയുടെ ഭാഗമാകുന്നത് പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തുന്നതാണ്. കാശ്മീരിലും ഗുജറാത്ത് പഞ്ചാബ് അതിര്‍ത്തികളിലും പാക് സൈനിക മേഖലകളെ ലക്ഷ്യം വെക്കാന്‍ ധനുഷിനു കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here