5oto.php

ചെന്നൈ: പ്രശസ്‌ത സംഗീതജ്ഞന്‍ എം.എസ്‌. വിശ്വനാഥന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ തമിഴ്‌, തെലുങ്ക്‌, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക്‌ സംഗീത നല്‍കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

1928 ജൂണ്‍ 24നു പാലക്കാട്‌ എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍ നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ്‌ മനങ്കയത്ത്‌ സുബ്രമണ്യന്‍ വിശ്വനാഥന്‍ എന്ന എം. എസ്‌. വിശ്വനാഥന്‍ ജനിച്ചത്‌. നാലാം വയസ്സില്‍ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അന്ന്‌ മുത്തച്ഛനാണ്‌ വിശ്വനാഥനെ രക്ഷിച്ചത്‌. ദാരിദ്രം നിറഞ്ഞ ജീവിതം വിശ്വനാഥനെ സിനിമാ തിയറ്ററില്‍ കടല വില്‍പ്പനക്കാരനാക്കി. സംഗീതത്തോടുള്ള താല്‍പര്യം എംഎസ്‌വിയെ നീലകണ്‌ഠ ഭാഗവതരില്‍ എത്തിച്ചു. അവിടെ നിന്നാണ്‌ സംഗീത സപര്യയ്‌ക്ക്‌ തുടക്കമിട്ടത്‌.

1952 ല്‍ പണം എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിക്കൊണ്ടാണ്‌ സിനിമാസംഗീതലോകത്തേയ്‌ക്ക്‌ കടക്കുന്നത്‌. ടി.കെ. രാമമൂര്‍ത്തി എന്ന വയലിന്‍ വിദ്വാനുമായി ചേര്‍ന്ന്‌ വിശ്വനാഥന്‍ രാമമൂര്‍ത്തി എന്ന പേരിലാണ്‌ എംഎസ്‌വി ആദ്യകാലത്ത്‌ ചലച്ചിത്രങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരുന്നത്‌. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായി നൂറില്‍ അധികം ചിത്രങ്ങള്‍ക്ക്‌ ഈ കൂട്ടുകെട്ട്‌ സംഗീതം പകര്‍ന്നിട്ടുണ്ട്‌. 1965 ല്‍ ഈ കൂട്ടുക്കെട്ട്‌ പിരിഞ്ഞതിനു ശേഷമാണ്‌ എംഎസ്‌വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്‌.

1965 മുതല്‍ ഏകദേശം 1100 ല്‍ അധികം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്‌. 1971 ല്‍ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ്‌ അദ്ദേഹം മലയാള സിനിമയിലേയ്‌ക്ക്‌ എത്തുന്നത്‌. തുടര്‍ന്ന്‌ പണിതീരാത്ത വീട്‌, ജീസസ്‌, വെല്ലുവിളി, വാടകവീട്‌, ലോറി, കോളിളക്കം, മര്‍മ്മരം, ഐയ്യര്‍ ദ ഗ്രേറ്റ്‌ തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങള്‍ക്ക്‌ എംഎസ്‌വി ഈണം പകര്‍ന്നിട്ടുണ്ട്‌.

ഒട്ടേറെ മലയാള ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കി.  ഹിമവാഹിനീ, ആ നിമിഷത്തിന്‍െറ നിര്‍വൃതിയില്‍, സ്വപ്നമെന്ന താഴ്വരയില്‍, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ മലയാളം ഗാനങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. പണി തീരാത്ത വീട് എന്ന സിനിമയിലെ കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനം പാടിയതും എം.എസ്.വിശ്വനാഥനാണ്.

2012ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സിനിമാഗാന ചക്രവര്‍ത്തി എന്ന പദവി നല്‍കി ആദരിച്ചു. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ജാനകി 2012ല്‍ അന്തരിച്ചു. നാലു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്.

Chennai: Actor Rajnikanth pays his last respect to legendary music composer MS Viswanathan at his residence in Chennai on July 14, 2015. (Photo: IANS)

 

LEAVE A REPLY

Please enter your comment!
Please enter your name here