ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) കര്‍ണ്ണാടക- ഗോവ സ്റ്റേറ്റ് 30-ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ ഹൊറമാവ് അഗര ഐ.പി.സി. ഹെഡ്ക്വോര്‍ട്ടേഴ്സ് ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ റ്റി.ഡി.തോമസ് ഉദ്ഘടാനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍, വില്‍സണ്‍ ജോസഫ്, കെ.സി. ജോണ്‍,  സാംജോര്‍ജ്ജ്, ഫിലിപ്പ്  പി.തോമസ്, ഫിന്നി സാമുവേല്‍ , ടി.സി തോമസ്, കെ.എസ്.ജോസ്ഫ്, നൂറുദീന്‍മുള്ള, സാം സങ്കേശവര്‍, സിസ്റ്റര്‍ സ്റ്റര്‍ല ലൂക്ക് എന്നിവര്‍ പ്രസംഗിക്കും.  ദിവസവും രാവിലെ 8 ന് ബൈബിള്‍ ക്ലാസ് , 10 ന് പൊതുയോഗം, വൈകിട്ട് 6 ന് വാര്‍ഷിക കണ്‍വെന്‍ഷനും ഗാന ശുശ്രൂഷയും നടക്കും. 

ബുധനാഴ്ച രാവിലെ നിര്‍ധനരായ യുവതികളുടെ സമൂഹ വിവാഹം, വൈകിട്ട് 6 ന് കണ്‍വെന്‍ഷന്‍ ഉത്ഘാടനം. വ്യാഴാഴ്ച ഉച്ചയ്ക്ക 2 ന് സഹോദരി സമാജം സമ്മേളനത്തില്‍ സിസ്റ്റര്‍ സ്റ്റെറ്റര്‍ ലൂക്ക് പ്രസംഗിക്കും.  വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ബൈബിള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കും.  ശനിയാഴ്ച ഉച്ചയ്ക്ക് സണ്‍ഡേസ്കൂള്‍ , പി.വൈ.പി.എ വാര്‍ഷിക സമ്മേളനം , സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് ഗോവ, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളുടെ ഇതര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 29 ജില്ലകളില്‍ നിന്നുള്ള  ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റര്‍മാരായ എബ്രഹാം മാത്യുമയ്യത്ത്, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഗായകന്‍ ബ്ലസന്‍ മേമനയും കണ്‍വെന്‍ഷന്‍ ക്വയറും ഗാനങ്ങള്‍ ആലപിക്കും.  കര്‍ണ്ണാടക ഐ.പി.സി സെക്രട്ടറി പാസ്റ്റര്‍ വര്‍ഗ്ഗീസ് മാത്യു ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍. രാജന്‍ ജോണ്‍,  ജോയിന്‍റ് കണ്‍വീനര്‍മാരായ പാസ്റ്റര്‍. എ.വൈ .ബാബു, ബ്രദര്‍ ജോസ് വര്‍ഗ്ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍.ലാന്‍സണ്‍ പി.മാത്യു എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.
 

കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായ് വിവിധ കമ്മിറ്റികളില്‍ കണ്‍വീനര്‍മാരായ പാസ്റ്റര്‍ ടി.എസ്.മാത്യു, കെ.വി.ജോസ്, ടി.എം. ദാനിയേല്‍, ഷാജി ജോസഫ്, എബ്രഹാം മാത്യു, സി.പി.ശാമുവേല്‍ എന്നിവരും സഹോദരന്മാരായ ജോര്‍ജ്ജ് ജോസഫ്, ബിജി ടി പാറേല്‍, എബു.പി ജോയ്, വൈ.തങ്കച്ചന്‍, ഷാജി.ടി.പാറേല്‍, ജോയ് പാപ്പച്ചന്‍, സ്റ്റേറ്റ് ട്രഷറര്‍ ഇ.വി. സോമന്‍, പി.ഒ.രാജന്‍, സാലു ജി. പാറേല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.  കര്‍ണ്ണാടക സ്റ്റേറ്റ് ഐപി.സി. യില്‍ 430 സഭകളും 520 ശുശ്രൂഷകരും പ്രവര്‍ത്തിക്കുന്നു.

കണ്‍വെന്‍ഷന് മുന്നോടിയായ് ജനുവരി 30 മുതല്‍ ഫെബ്രുവരി 4 വരെ  പാസ്റ്റര്‍ ടി.എസ്. മാത്യുവിന്‍റെ  നേത്യത്വത്തില്‍ രാവിലെയും വൈകിട്ടും കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍  ഉപവാസ പ്രാര്‍ത്ഥന നടക്കും.

IPC Karnataka Conv Flayer

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here