രണ്ടു വൃദ്ധന്‍മാര്‍ തമ്മിലുള്ള സംഭാഷണം ഒരാള്‍ അപരനോട് എന്തൊരു കലികാല വൈഭവം ! അല്ലാതെന്തു പറയാന്‍ ? കാലം പോയ പോക്ക് മൂപ്പീന്ന് എന്താ പറഞ്ഞു വരുന്നത് ? തെളിച്ചു പറയൂന്നേ. എടോ ഭക്ഷ്യക്ഷാമം ചില വികസ്വര രാജ്യങ്ങളില്‍ രൂക്ഷമാണെന്നു കേട്ടിട്ടുണ്ട്.  എന്നാല്‍ വികസിത രാജ്യങ്ങളില്‍ വസ്ത്രക്ഷാമം കൊണ്ട് ആളുകള്‍ പ്രത്യേകിച്ചു സ്ത്രീജനങ്ങള്‍ സുഭിക്ഷമായി അല്പ വസ്ത്രധാരികാളായി വരുന്നുണ്ട് എന്നൊരു വാര്‍ത്ത കാണാനിടയായി. നിയമം അനുശാസിക്കുന്നതു കൊണ്ടു മാത്രം  ഇക്കൂട്ടര്‍ ദിഗംബരികളാകുന്നില്ലെന്നേ ഉള്ളൂ.  അല്ലെങ്കിലും മൂപ്പീന്ന്, ഈ പരിഷ്കാരങ്ങള്‍ക്കൊക്കെ ഒരു ചാക്രിക പരിവര്‍ത്തമുള്ളതായി  കേട്ടിട്ടില്ലേ ?  ആദിമ മനുഷ്യര്‍ നഗ്നരായല്ലേ ഓടിച്ചാടി വേട്ടയാടി ജീവിതം കഴിച്ചിരുന്നത്. പിന്നീടുണ്ടായിട്ടുള്ള പുരോഗമനം പറയേണ്ടതില്ലല്ലോ.  ഇനി ഇപ്പോള്‍ വീണ്ടും ആദ്യകാലത്തേക്കുള്ള ഒരുപോക്കാണെന്നു വച്ചോളൂ. എടോ, നമ്മളൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോള്‍ കാതില്‍ കടുക്കന്‍ ധരിച്ചിരുന്നില്ലേ ?  ഇടക്ക് വെച്ച് നിന്നുപോയത്, ഇപ്പോള്‍ ഒരു കാതിലും രണ്ടു കാതിലും  ഒക്കെ ആയി ഒരു തിരിച്ചുവരവ് കണ്ടില്ലേ നമ്മള്‍? അങ്ങിനെ പലതും .
അല്ലേലും ഈ പരിഷ്കാരം എന്തൊക്കെ പറയുന്നത്,  പണ്ടാരാണ്ടു പറഞ്ഞപോലെ, മുമ്പേ ഗമിച്ചീടുന്ന ഗോവു തന്‍റെ  പിമ്പേ ഗമിക്കും ബഹു.ഗോക്കളെല്ലാം അത്രേഉള്ളൂ.  ഒരാള് ഒരു ദിക്കില്‍ ഒരു കോപ്രാട്ടിത്തരം കാട്ടിയാല്‍ (വസ്ത്രധാരണം, തലമുടി, താടി, മീശ, കൃതാവ്, ഭാഷാ പ്രയോഗം, ഭക്ഷണം) വ്യദ്ധരും ചെറുപ്പക്കാരും കുട്ടികളും പണ്ഡിതരും, പാമരരും, ധനാഢ്യരും, പാവപ്പെട്ടവരും ഒരുപോലെ ആഗോളതലത്തില്‍  അനുകരിക്കാന്‍ തയ്യാര്‍. ഇനി  പറഞ്ഞു വന്ന മൂല്യത്തിലേക്ക്, ഇയ്യാള്  നമ്മുടെ  ദൈവത്തിന്‍റെ  സ്വന്തം നാട്ടിലെ താര നിശകള്‍, ഇവിടെത്തെ ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, ഓസ്കാര്‍ എന്നീ രാവുകള്‍ വല്ലതും കണ്ടിട്ടുണ്ടോ ? ഞാനീ വകയൊന്നും നോക്കുക പോലും ഇല്ലെന്നു തനിക്കറിഞ്ഞുകൂടേ ? ഇപ്പറഞ്ഞത് നേരോ മൂപ്പീന്നേ ? പൂച്ച കണ്ണടച്ച് പാലു കുടിക്കുന്ന പോലൊന്നുമല്ലല്ലോ? താന്‍ കണ്ടില്ലെങ്കില്‍ പോട്ടെ. ഞാന്‍ കണ്ടവിവരം ഒന്നു വര്‍ണ്ണിക്കട്ടെ. സുന്ദരി പട്ടത്തിനുള്ള മത്സരങ്ങള്‍ ഇല്ലാത്ത സൗന്ദര്യം കൂടി. പ്രദര്‍ശിപ്പിക്കാനാകകൊണ്ട് താല്കാലം പറഞ്ഞു വരുന്ന കാര്യത്തില്‍ നിന്നും ഒഴിവാക്കാം.

ഈ സമ്മാനദാന ചടങ്ങുകളില്‍ ആണുങ്ങള്‍ സൂട്ടും കോട്ടും ധരിച്ച് സുന്ദരക്കുട്ടന്മാരായി വരുമ്പോള്‍, ചില സ്ത്രീ ജനങ്ങള്‍മാത്രം,  വസ്ത്രം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. അതുമല്ലങ്കില്‍, സുതാര്യമായവല്ലതുമണിഞ്ഞ്, ഉടുപ്പണിഞ്ഞിട്ടുണ്ടോ എന്ന് ശങ്ക തോന്നിപ്പിക്കും വിധം ദൈവം കനിഞ്ഞനുഗ്രഹിച്ചതൊക്കെ, വടിവും മുഴുമുഴുപ്പുമടക്കം പ്രദര്‍ശിപ്പിക്കാനുള്ള മത്സരത്തിലാണ് അവയൊന്നുമില്ലാത്തവരും ഒട്ടുംപുറകിലല്ലെന്ന് പ്രദര്‍ശനങ്ങള്‍ പലതരമുണ്ടെങ്കിലും അക്കമിട്ടു പ്രസ്താവിക്കുന്നില്ല. ഏതു ശരീരാവയവമായാലും ശരി, കറുത്തത് മറച്ച് വെളുത്തത് മാത്രം പ്രദര്‍ശിപ്പിച്ചാല്‍ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടാമെന്നൊന്നുണ്ട്.

അതുമല്ലെങ്കില്‍, ചില അവയവങ്ങളെ വളരെ കുടുസ്സായ വസ്ത്രങ്ങള്‍ക്കുള്ളില്‍ ശ്വാസംമുട്ടിക്കും വിധം അമര്‍ത്തിവെച്ച് കാണികള്‍ക്കു പോലും അസ്വസ്ത ജനിപ്പിക്കും. അല്ലെങ്കിലോ, ശരീര വടിവും കൊഴുകൊഴുപ്പും, ശരീര ഭൂമി ശാസ്ത്രത്തിലെ കുന്നും, താഴ്വരയും, മാലോകരേ ഇതാ കണ്ടോ എന്ന് വിളംബരം ചെയ്യുമാറുള്ള പ്രദര്‍ശനവും ഒരു സദസ്സില്‍ കച്ചപോലുമില്ലാതെ , നാടപോലുള്ള ഒരു ചെറു പട്ടകൊണ്ട് മറച്ചിട്ട്, ലജ്ജയാലോ അനുസരണക്കേടിനാലോ അവയവം വില്ലംഘിച്ച് തെന്നിമാറുമ്പോള്‍ നാലാളുകാണ്‍കെ അതു നേരെയാക്കാനുള്ള പെടാപ്പാട് വിചിത്രം തന്നെ. അപ്പോള്‍ തൈക്കിളവന്‍മൊഴിഞ്ഞു. ഞാന്‍ ഒളിഞ്ഞു നോക്കാനൊന്നും  പോകാറില്ല. പക്ഷേങ്കില് ആരെങ്കിലും ഇന്നാകണ്ടോന്നും പറഞ്ഞ്  പ്രദര്‍ശിപ്പിച്ചാല്‍ കണ്ടില്ലെന്നു നടിക്കാന്‍ ഞാനൊരു മഹര്‍ഷിയൊന്നുമല്ലകേട്ടോ.

ന്യൂയോര്‍ക്കിലെ കേളികേട്ട ടൈം സക്വയറിലെ  ഈ വര്‍ഷത്തെ പുതുവര്‍ഷപ്പുലരിയാഘോഷവേളയില്‍ പേരു കേട്ട  ഒരു പാട്ടുകാരിയുടെ വേഷ വിധാനം കാണാനിടവന്നവര്‍ മൂക്കത്ത് വിരല്‍ വെച്ചു കാണണം.

ഇതിനൊക്കെ ഉത്തരവാദി ആര്‍ ?

പുരഷമേധാവിത്വമുള്ള സമൂഹത്തിന്‍റെ മാത്രം കൂടെപ്പിറപ്പാണോ ബലാത്സംഗവും, സദാചാര ലംഘനവും മറ്റും? പ്രലോഭനങ്ങളും പ്രകോപനങ്ങളും വികലമനസ്സുകളെ മാത്രമല്ല, മനസംയമനം വരുത്തിയ മുനിവര്യരുടെ മനം പോലും മഥിച്ചു ഇളക്കിമറിച്ചും വഴി  പിഴപ്പിക്കാമെന്നിരിക്കേ എന്തിനാണീ ചൂഷണം ചെപ്പിടി വിദ്യകള്‍ ? എല്ലാ വിധ പരസ്യങ്ങള്‍ക്കും എന്തിന് സ്ത്രീ ശരീരം വില്പനച്ചരക്കാവുന്നു ?. സോപ്പ് ചീപ്പ് കണ്ണാടി പോയിട്ട് കാറ് മുതല്‍ നിരവധി സാമഗ്രികളുടെ വില്പനപരസ്യങ്ങളിലും എന്തുകൊണ്ട് സ്ത്രീശരീരം പ്രദര്‍ശിപ്പിക്കപ്പെടുന്നു.  വശീകരണ ശക്തിമുതലെടുത്ത് വില്പനക്കുള്ള കുതന്ത്രങ്ങള്‍ എന്തിന് മിനയുന്നു. ? സിനിമയിലായാലും വിപണത്തിനുള്ള പരസ്യ തന്ത്രങ്ങളിലായാലും മഹിളകളെന്നേരം സത്വരക വര്‍ദ്ധനക്കെന്നോണം സ്വയം ഇരകളാകുന്നു അല്ലെങ്കില്‍ ഇരകളാക്കപ്പെടുന്നു. ?  പണത്തിനുമീതെ പരുന്തും പറക്കില്ലെങ്കിലും, വസ്ത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.  പറത്തപ്പെടുന്നുണ്ട്, പറത്തിക്കപ്പെടുന്നുണ്ട്.  അതുകൊണ്ടല്ലോ ഉപഭോക്താക്കളും  കൂട്ടിക്കൊടുപ്പുകാരും ചൂഷണവലയവും ഉള്‍പ്പെട്ടുകൊണ്ടുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള വേശ്യാവ്യവസായവും  ചെന്തൊരുവും ഇന്നും നിലനിന്നുപോരുന്നത് ?

കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ അഭിനന്ദനം, അഭിനന്ദനം.!!!

മൂപ്പീന്നുമാരിരുവുരും ചിന്തനീയം, അതീവ ചിന്തനീയം എന്ന് ഉരുവിട്ടു. ഇതുമൊരുവനരോദനം എന്നു പറഞ്ഞവര്‍ പിരിഞ്ഞുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here