get12Photo.php

ന്യൂയോര്‍ക്ക്: ന്യു യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായുമായി ശബരിമല അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി.

പ്രവാസി ഭാരതീയര്‍ പ്രത്യകിച്ച് മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തില്‍ നടന്നു വരുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും കുമ്മനം വിശദീകരിച്ചു
ന്യുയോര്‍ക്കിലെ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, മണ്ണടി ഹരി, ശിവദാസന്‍ നായര്‍ എന്നിവരും പങ്കെടുത്തു

Photo:
കാണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്,ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ , ശിവദാസന്‍ നായര്‍, പി ശ്രീകുമാര്‍ എന്നിവര്‍

LEAVE A REPLY

Please enter your comment!
Please enter your name here