ബാര്‍ കോഴക്കേസില്‍ അട്ടിമറി നടന്നുവെന്ന എസ്.പി ആര്‍.സുകേശന്റെ മൊഴി പുറത്ത്. സുകേശന്റെ റിപ്പോര്‍ട്ട് ശങ്കര്‍റെഡ്ഡി അട്ടിമറിച്ചതായി സുകേശന്‍. താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് സുകേശന്‍ പറഞ്ഞു. ശങ്കര്‍ റെഡ്ഡി പെന്‍ഡ്രൈവില്‍ ആക്കി നല്‍കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. കേസ് ഡയറിയില്‍ മാറ്റം വരുത്തണമെന്ന് ശങ്കര്‍റെഡ്ഡി ആവശ്യപ്പെട്ടിരുന്നുവെന്ന് സുകേശന്‍ പറഞ്ഞു.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി പെന്‍ഡ്രൈവിലാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സൂചന.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അേന്വഷണ ഉദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയിരുന്നുവെന്നതിന് തെളിവില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസില്‍ സുകേശന്‍ നല്‍കിയ മൊഴി പുറത്തുവന്നിരിക്കുന്നത്. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here