getNnewsImages.php

ഷിക്കാഗോ: 2015 സെപ്‌റ്റംബര്‍ 7 ന്‌ നടക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാമത്‌ വടംവലി മത്സരത്തിന്റെ അണിയറ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, ഷിക്കാഗോയിലെ മലയാളി സമൂഹം ഒരിക്കല്‍ കൂടി ഗൃഹാതുരുത്വത്തിന്റെ മധുരസ്‌മരണകള്‍ അയവിറക്കാന്‍ ഇവശരമഴീ ഠൗഴ ഛള ണമൃ 2015 നെ വരവേല്‍ക്കാന്‍ ആവേശ തിമര്‍പ്പില്‍ ആയിരിക്കുന്ന ഈ വേളയില്‍, ഷിക്കാഗോയിലെ കരുത്തന്മാര്‍ മാത്രമല്ല, നോര്‍ത്ത്‌ അമേരിക്കയിലെ മിക്ക സ്‌റ്റേറ്റുകളില്‍ നിന്നുമുളള വടംവലി പ്രതിഭകള്‍ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്‌.

ഒരേ ടീമിന്റേയും കോച്ചും ക്യാപ്‌റ്റനും നൂതനമായ പല സ്‌റ്റെയിലുകളും മാറിമാറി പരീക്ഷിച്ച്‌ തങ്ങളുടെ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റ്‌ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരിക്കുമെന്ന്‌ ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ പ്രസിഡന്റ്‌ സാജു കണ്ണമ്പളളി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here