getNew788sImages.php

ഷിക്കാഗോ: എറണാകുളം പാര്‍ലമെന്റ്‌ അംഗവും, മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലമെന്റ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. കെ.വി. തോമസിനു ജൂലൈ പതിനൊന്നിനു ശനിയാഴ്‌ച വൈകിട്ട്‌ 8 മണിക്ക്‌ മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ സ്വീകരണം നല്‍കി.


ഫാ. ജോസിലാഡ്‌ കോയിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ കൂടിയ അനുമോദന യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. ജോസിലാഡ്‌ കോയിപ്പറമ്പില്‍ സ്‌നേഹസന്ദേശം നല്‌കുകയും, ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്‌തു. കൊച്ചിന്‍ ക്ലബ്‌ സെക്രട്ടറി ബിജി ഫിലിപ്പ്‌ ഇടാട്ട്‌, ജെ.എം. രാജു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന തനിക്ക്‌ വികസനമായിരുന്നു എന്നും മനസില്‍. സ്വപ്‌ന പദ്ധതിയായ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, ഗതാഗതക്കുരുക്കില്‍ നിന്നും എറണാകുളത്തെ രക്ഷിക്കുവാനായി ബൈപാസ്‌ റോഡുകള്‍, പാലങ്ങള്‍, വെല്ലിംഗ്‌ടണ്‍ ഐലന്റില്‍ പൂര്‍ത്തീകരിച്ച മറൈന്‍ യൂണിവേഴ്‌സ്റ്റി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍ & ടി പ്ലാന്റ്‌, ദീര്‍ഘകാലം വൈപ്പിന്‍ നിവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന വൈപ്പിന്‍ പാലം, കുമ്പളങ്ങി എന്ന ഗ്രാമം ടൂറിസം മേഖലയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത്‌, കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയെന്നറിയപ്പെടുന്ന ഭക്ഷ്യസുരക്ഷാ ബില്‍ വളരെ അഭിമാനത്തോടെ ഏറ്റെടുത്ത്‌ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്‌ ഇവയെല്ലാം ഒരു ദൈവാനുഗ്രഹമായിട്ടാണ്‌ താന്‍ കാണുന്നതെന്ന്‌ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജോമോന്‍ പണിക്കത്തറ, ജോര്‍ജ്‌ ഡിസില്‍വ, ജോയി കൊല്ലപ്പള്ളി, ബിനു അലക്‌സ്‌, സുരേഷ്‌ കണ്ണോക്കട, ആന്‍സണ്‍ ജോസഫ്‌ എന്നിവര്‍ സ്‌നേഹവിരുന്നിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി. റെജിന പണിക്കത്തറ സ്വാഗതവും, ഷാജു ജോസഫ്‌ നന്ദിയും പറഞ്ഞു.

 getNe400wsImages.php

LEAVE A REPLY

Please enter your comment!
Please enter your name here