Home / പുതിയ വാർത്തകൾ / ആ മധുര രാവില്‍ (കവിത: മോന്‍സി കൊടുമണ്‍)

ആ മധുര രാവില്‍ (കവിത: മോന്‍സി കൊടുമണ്‍)

മുറ്റത്തു കുസൃതിക്കാറ്റിന്‍ ചുംബന വികൃതികള്‍ മഞ്ഞിന്‍കണങ്ങള്‍ക്ക് പുതുരൂപമേകി എത്രനേരമായ് കിനാവിന്‍വള്ളികള്‍ പിണഞ്ഞുവരിഞ്ഞെന്‍ കരളില്‍ പതിക്കുന്നു പൂമേനി തഴുകി തലോടി കിടന്നു ഞാന്‍ ചുംബനലഹരിയിലാറാടി രസിച്ച് രതിസുഖസാഗര തിരകളില്‍ മുങ്ങി ജനുവരിപെണ്ണിന്‍ മാറില്‍ മയങ്ങവേ പുലരി വിടര്‍ന്നതറിഞ്ഞീല ഞാന്‍ പത്‌നി വന്നു പതുക്കെ പുലമ്പി ചാരേ "മതിയായില്ലേ നാഥാ! കുംഭകര്‍ണ്ണസേവ' അവധി ദിനത്തില്‍ പുതുവര്‍ണ്ണം നിറയ്ക്കുവാന്‍ കൊതിപൂണ്ടു ഞാനും നോക്കിയാമിഴികളെ. ***** * ജനുവരിപെണ്ണ്- ജനുവരി മാസം എന്ന പെണ്‍കുട്ടി.

മോന്‍സി കൊടുമണ്‍

User Rating: Be the first one !

മുറ്റത്തു കുസൃതിക്കാറ്റിന്‍ ചുംബന വികൃതികള്‍
മഞ്ഞിന്‍കണങ്ങള്‍ക്ക് പുതുരൂപമേകി
എത്രനേരമായ് കിനാവിന്‍വള്ളികള്‍
പിണഞ്ഞുവരിഞ്ഞെന്‍ കരളില്‍ പതിക്കുന്നു

പൂമേനി തഴുകി തലോടി കിടന്നു ഞാന്‍
ചുംബനലഹരിയിലാറാടി രസിച്ച്
രതിസുഖസാഗര തിരകളില്‍ മുങ്ങി
ജനുവരിപെണ്ണിന്‍ മാറില്‍ മയങ്ങവേ
പുലരി വിടര്‍ന്നതറിഞ്ഞീല ഞാന്‍

പത്‌നി വന്നു പതുക്കെ പുലമ്പി ചാരേ
“മതിയായില്ലേ നാഥാ! കുംഭകര്‍ണ്ണസേവ’
അവധി ദിനത്തില്‍ പുതുവര്‍ണ്ണം നിറയ്ക്കുവാന്‍
കൊതിപൂണ്ടു ഞാനും നോക്കിയാമിഴികളെ.

*****

* ജനുവരിപെണ്ണ്- ജനുവരി മാസം എന്ന പെണ്‍കുട്ടി.

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

3 comments

  1. Manoharam

Leave a Reply to Premkumaran Cancel reply

Your email address will not be published. Required fields are marked *