പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രിമിനല്‍-വിജിലന്‍സ് കേസില്‍ പ്രതിയും വിവാദ നായകനുമായ ഐജി ശ്രീജിത്തിനെ സ്ഥലം മാറ്റി. പുതിയ റേഞ്ച് ഐജി പി വിജയനാണ്.

ഇന്റലിജന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസിനേയും നിയമിച്ചു. ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്‍ ആണ് , ആര്‍ ശ്രീലേഖയെ ജയില്‍ മേധാവിയാക്കി, എഡിജിപി സുധേഷ് കുമാറിനെ എസി ബെറ്റാലിയനിലേക്കും ,എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് മേധാവിയായും നിയമിച്ചു.

പുതിയ പൊലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി പത്മകുമാറാണ് ,നിതിന്‍ അഗര്‍വാളാണ് ക്രൈം ബ്രാഞ്ച് എഡിജിപി ,പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സ് എഡിജിപി അനില്‍കാന്ത് ആണ്.

മഹിപാല്‍ യാദവിനെ ക്രൈം ബ്രാഞ്ച് ഐജിയായും ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായും മാറ്റി നിയമിച്ചിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് ഐജി രണ്ട് ആയാണ്‌ ശ്രീജിത്തിന് നിയമനം നല്‍കിയിരിക്കുന്നത്. നേരത്തെ ക്രൈം ബ്രാഞ്ചില്‍ ഇരുന്നപ്പോള്‍ രണ്ട് വിഭാഗങ്ങളുടേയും ചുമതല ശ്രീജിത്തിനായിരുന്നു. റേഞ്ച് ഐജിമാരില്‍ ശ്രീജിത്തിനെ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here