getPh5oto.php

നടിയും നര്‍ത്തകിയുമായ ശരണ്യ മോഹന്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി ഡോ.അരവിന്ദ്‌ കൃഷ്‌ണനാണ്‌ വരന്‍. സെപ്‌റ്റംബര്‍ ആറിന്‌ ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലാണ്‌ വിവാഹം നടക്കുക. വിവാഹ നിശ്‌ചയം ഇന്‌ലെ കൊറ്റംകുളങ്ങരയിലെ ശരണ്യ മോഹന്റെ വീട്ടില്‍ നടന്നു.


1997ല്‍ ഫാസില്‍ ചിത്രമായ അനിയത്തിപ്രാവിലൂടെ ബാലതാരമായാണ്‌ ശരണ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. തെന്നിന്ത്യന്‍ സിനിമകളില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശരണ്യ അവതരിപ്പിച്ചിട്ടുണ്ട്‌. ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ശരണ്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here