Home / പുതിയ വാർത്തകൾ / വിർജിനിയായിൽ മലയാളി കുടുംബം സഹായം തേടുന്നു.

വിർജിനിയായിൽ മലയാളി കുടുംബം സഹായം തേടുന്നു.

റെസ്റ്റൺ, വിർജീനിയ: അമേരിക്കയിൽ, വിർജിനിയായിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും സന്ദർശ്ശിക്കുവാനുള്ള യാത്രാമദ്ധ്യേ വിമാനത്തിൽ വച്ചു രോഗബാധിതനായ  മലയാളി പിതാവിനായി സഹായാഭ്യർഥന. കോട്ടയം സ്വദേശിയും, അഹമ്മദാബാദിൽ (ഗുജറാത്ത്) ദീർഘകാലമായി താമസക്കാരുമായ അശോക് കുമാർ രാമകൃഷ്ണ,  ഭാര്യ ലളിതയോടും (മുണ്ടുവേലിൽ, പേരൂർ, കോട്ടയം) ഇവരുടെ മകൾ ലതികയുടെ  കുടുംബത്തോടൊപ്പം 2016 ഡിസംബർ 8 ന് അഹമ്മദാബാദിൽ നിന്നും ദോഹ വഴി വാഷിംഗ്‌ടൺ ഡി. സി ലേക്ക് തിരിച്ചു. യാത്രയുടെ ആരംഭത്തിൽ ഇദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നു. ദോഹയിൽ നിന്നും ഡി. സി. യിലേക്കുള്ള യാത്രാമദ്ധ്യേ  അസ്വസ്ഥനായ രാമകൃഷ്ണയ്ക്  വിമാന അധികൃതർ പ്രഥമശുശ്രൂഷ നൽകി എങ്കിലും, ഡി. സി. യിൽ എത്തിയപ്പോഴേക്കും ശരീരം മുഴുവനും തളർന്ന് അദ്ദേഹത്തിന്റെ  സ്ഥിതി  കൂടുതൽ വഷളായതുമൂലം, വിമാനത്താവളത്തിൽ നിന്നും നേരിട്ട് ആംബുലൻസിൽ വിർജീനിയയിലെ റെസ്റ്റൺ ഹോസ്പിറ്റൽ സെന്ററിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയിൽനിന്നും അദ്ദേഹത്തിന് 'ഗില്ലിയൻ-ബാരെ' (Guillain-barré Syndrome) എന്ന അസുഖമാണന്ന് കണ്ടുപിടിച്ചു സ്ഥിരീകരിച്ചു. ഒരുലക്ഷം പേരിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഒരു…

ലിൻസ് താന്നിച്ചുവട്ടിൽ

അമേരിക്കയിൽ, വിർജിനിയായിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും സന്ദർശ്ശിക്കുവാനുള്ള യാത്രാമദ്ധ്യേ വിമാനത്തിൽ വച്ചു രോഗബാധിതനായ മലയാളി പിതാവിനായി സഹായാഭ്യർഥന.

User Rating: Be the first one !

റെസ്റ്റൺ, വിർജീനിയ: അമേരിക്കയിൽ, വിർജിനിയായിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും സന്ദർശ്ശിക്കുവാനുള്ള യാത്രാമദ്ധ്യേ വിമാനത്തിൽ വച്ചു രോഗബാധിതനായ  മലയാളി പിതാവിനായി സഹായാഭ്യർഥന. കോട്ടയം സ്വദേശിയും, അഹമ്മദാബാദിൽ (ഗുജറാത്ത്) ദീർഘകാലമായി താമസക്കാരുമായ അശോക് കുമാർ രാമകൃഷ്ണ,  ഭാര്യ ലളിതയോടും (മുണ്ടുവേലിൽ, പേരൂർ, കോട്ടയം) ഇവരുടെ മകൾ ലതികയുടെ  കുടുംബത്തോടൊപ്പം 2016 ഡിസംബർ 8 ന് അഹമ്മദാബാദിൽ നിന്നും ദോഹ വഴി വാഷിംഗ്‌ടൺ ഡി. സി ലേക്ക് തിരിച്ചു. യാത്രയുടെ ആരംഭത്തിൽ ഇദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നു. ദോഹയിൽ നിന്നും ഡി. സി. യിലേക്കുള്ള യാത്രാമദ്ധ്യേ  അസ്വസ്ഥനായ രാമകൃഷ്ണയ്ക്  വിമാന അധികൃതർ പ്രഥമശുശ്രൂഷ നൽകി എങ്കിലും, ഡി. സി. യിൽ എത്തിയപ്പോഴേക്കും ശരീരം മുഴുവനും തളർന്ന് അദ്ദേഹത്തിന്റെ  സ്ഥിതി  കൂടുതൽ വഷളായതുമൂലം, വിമാനത്താവളത്തിൽ നിന്നും നേരിട്ട് ആംബുലൻസിൽ വിർജീനിയയിലെ റെസ്റ്റൺ ഹോസ്പിറ്റൽ സെന്ററിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയിൽനിന്നും അദ്ദേഹത്തിന് ‘ഗില്ലിയൻ-ബാരെ’ (Guillain-barré Syndrome) എന്ന അസുഖമാണന്ന് കണ്ടുപിടിച്ചു സ്ഥിരീകരിച്ചു. ഒരുലക്ഷം പേരിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഒരു അപൂർവ രോഗമാണ് ഇത്.  

ആശുപത്രിയിൽ നിന്നും (ആതുര സേവന പദ്ധതി വഴി) അദ്ദേഹത്തിന് വിദഗ്‌ധ ചികിത്സാ സഹായങ്ങളാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അൽപ്പാൽപ്പമായി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇപ്പോൾ ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, ശരീരം പൂർണമായും ഇപ്പോഴും തളർന്നിരിക്കുന്നു. ഭക്ഷണം കുഴൽ വഴിയാണ് ഇപ്പോൾ കൊടുക്കുന്നത്. പരിപൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനായി ദീർഘ നാളത്തെ ചികിത്സയും ഫിസിക്കൽ തെറാപ്പിയും ആവശ്യമാണ്. അതിനായി ഇദ്ദേഹത്തെ ഏതെങ്കിലും rehabilitation center ലേക്ക് മാറ്റണം എന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. 

അമേരിക്കയിൽ സന്ദർശന വീസയിൽ എത്തിയിരിക്കുന്ന ഇദ്ദേഹത്തിന് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതുമൂലം, ഭാവിചികിത്സക്കായി എങ്ങനെ പണം കണ്ടെത്തും എന്ന ആശങ്കയിലാണ് മകൾ ലതികയും കുടുംബവും. ലതികയ്‌ക്കും  ഭർത്താവ് അനിലിനും ഏഴുവയസും രണ്ടുവയസ്സുമുള്ള മക്കളുണ്ട്. ലതിക മുഴുവൻ സമയ കുടുംബിനി ആണ്. പിതാവിന്റെ ഭാവി ചികിത്സക്കായി ഭീമമായ തുക ആവശ്യമാകയാൽ, ഇവർ ഉദാരമതികളായ പൊതുജനങ്ങളിൽനിന്നും സഹായം അഭ്യർത്ഥിക്കുന്നു.  

അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഇവർക്ക് സഹായമെത്തിക്കുവാനായി പ്രവർത്തനമാരംഭിച്ചു. കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൺ മുൻ പ്രസിഡന്റ വസന്ത് നമ്പ്യാർ അറിയിച്ചതനുസരിച്ചു ഫോമാ യുടെ വനിതാ പ്രതിനിധിയും, സാന്ത്വനം പദ്ധതിയുടെ ചെയർ പേഴ്‌സണുമായ രേഖ ഫിലിപ്പ്, ഇദ്ദേഹത്തെയും കുടുംബത്തെയും ആശുപത്രിയിൽ നേരിട്ട് സന്ദർശിച്  സ്ഥിതിഗതികൾ വിലയിരുത്തി. ഈ കുടുംബത്തിന്‌ ആശ്വാസം പകരാനും മറ്റ് സഹായങ്ങൾ എത്തിക്കാനുമായി രേഖ ഫിലിപ്പിനോടൊപ്പം, തോമസ് കുര്യൻ (R. V. P., Capital Region), രാജ് കുറുപ്പ് (ദേശിക കമ്മിറ്റി അംഗം), എന്നിവരുടെ നേതൃത്വത്തിൽ ഇതിനായുള്ള സഹായ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. ഇവരോടൊപ്പം, സന്ദീപ് പണിക്കർ (President, KCSMW ), ഹരിദാസ് നമ്പ്യാർ (President , KAGW), ജോയി കൂടാലി (Pesident, Kairali of Baltimore) തുടങ്ങിയർ പ്രാദേശിക തലത്തിൽ ഇതിനായി ഒന്നിച്ചു പ്രവർത്തിക്കുന്നു.   

ജനുവരി പതിനഞ്ചിന് വിളിച്ചുകൂട്ടിയ ടെലിഫോൺ കോൺഫറൻസിൽ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സാമൂഹ്യ പ്രവർത്തകർ, Social Workers, മെഡിക്കൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുത്തു. രാമകൃഷ്ണയുടെ മകൾ ലതിക, ഭർത്താവ് അനിൽ, കുടുംബ സുഹൃത്തുക്കളായ ദക്ഷിണാമൂർത്തി, ഭാര്യ കാർത്തിക  എന്നിവർ അദ്ദേഹത്തിൻറെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയും, ഇനിയും ആവശ്യമായ ഭാവിചികിത്സയെപ്പറ്റിയും വിശദമായി സംസാരിച്ചു. പ്രതിമാസം ഏകദേശം അറുപത്തിനാലായിരം ഡോളറോളം($ 64000) ചിലവിൽ, ആറുമാസക്കാലം എങ്കിലും ഇദ്ദേഹത്തിന് വിദഗ്ദ്ധ പരിചരണം ആവശ്യമാണന്നു ആശുപത്രി അധികൃതർ കരുതുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാനായി ഫോമാ യുടെ നേതൃത്വത്തിൽ മുന്നോട്ടു വന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. തദവസരത്തിൽ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും , സെക്രട്ടറി, ജിബി തോമാസും, സാന്ത്വനത്തിന്റെ ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ  പിന്തുണ പ്രഖ്യാപിക്കുകയും, ഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, മറ്റ് ആവശ്യമായ സഹായങ്ങൾ എത്തിക്കാനായി ശ്രമിക്കണമെന്നും ഏവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്‌ക്കൽ, ജോയിന്റ് സെക്രട്ടറി, വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രെഷറർ ജോമോൻ കുളപ്പുരക്കൽ, വിവിധ മേഖലാ വൈസ് പ്രെസിഡന്റുമാർ, സംഘടനാ നേതാക്കൾ  തുടങ്ങിയർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. ചികിത്സക്ക് ആവശ്യമായ തുക സംഭരിക്കാനായി അമേരിക്കയിലുള്ള വിവിധ ഇന്ത്യൻ സംഘടനകളെ സമീപിക്കുക, ഫീസ് ഈടാക്കാതെ ചികിത്സിക്കാൻ തയ്യാറുള്ള ഫിസിക്കൽ തെറാപ്പി വിദഗ്‌ദ്ധരെ കണ്ടെത്തുക, സർക്കാർ വഴിയോ മറ്റ് ഏജൻസികൾ വഴിയോ കുറഞ്ഞ ചിലവിലോ, ചാരിറ്റി സംവിധാനത്തിലോ ഉള്ള ചികിത്സാ സൗകര്യങ്ങൾ അന്വേഷിക്കുക, തുടങ്ങിയ തീരുമാനങ്ങൾ തദവസരത്തിൽ എടുത്തു. രേഖ ഫിലിപ്പ് ഏവർക്കും നന്ദി പറഞ്ഞു. ഈ ആവശ്യത്തിലേക്കായി, ഉപകാരപ്രദങ്ങളായ ആശയങ്ങളോ അഭിപ്രായങ്ങളോ ഉള്ളവർ ഫോമാ അധികൃതരുമായി എത്രയും വേഗം fomaa2018official@gmail.com ഇൽ ബന്ധപ്പെടുക.

സംഭാവന ചെയ്യുവാൻ താല്പര്യമുള്ളവർ https://www.youcaring.com/papa-718092 എന്ന ലിങ്കിൽ സന്ദർശ്ശിക്കുക. 

ലിൻസ് താന്നിച്ചുവട്ടിൽ,

ഫോമാ ന്യൂസ് ടീം.

Santhwanam pic

Check Also

കോടിയേരിയുടെ മക്കളുടെ പേരില്‍ തിരുവനന്തപുരത്ത് 28 വ്യാജകമ്പനികൾ: വെളിപ്പെടുത്തലുമായി ബി.ജെ.പി

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. ബിനീഷും ബിനോയിയും ചേര്‍ന്ന് വ്യാജ …

Leave a Reply

Your email address will not be published. Required fields are marked *