കിങ് ഖാന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റയീസിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഒരുക്കിയിരിക്കുന്നത് . 46 മിനിറ്റ് ദൈര്‍ഘ്യമുളള ടീസറില്‍ പരുക്കന്‍ ഗെറ്റപ്പില്‍ കലിപ്പ് ലുക്കിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. . മദ്യരാജാവായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീനും. ഇരുവരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് ‘റയീസ്’. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980 കളിലെ ഗുജറാത്തിന്റെ പശ്ചാത്തലാണ് ചിത്രത്തിന്റെ കഥപറയുന്നത്. റയീസിന്റെ ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായഗ്രഹകനുമായ കെ.യു മോഹനന്‍ ആണ്. ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here