രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ വിമര്‍ശവുമായി പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ വീണ്ടും രംഗത്ത്. പ്രധാനമന്ത്രി പറഞ്ഞ കാലാവധി കഴിഞ്ഞതിനു ശേഷവും നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് ഇക്കാര്യം പറഞ്ഞത്.

പ്ലാസ്റ്റിക് മണിയെന്താണെന്ന് തനിക്കറിയില്ല. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നത്. ഇതെന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.ടിക്കെതിരെ ബി.ജെ.പി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് അദ്ദേഹത്തോട് മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലിക്കലിനെതിരെ നേരത്തെയും കടുത്ത വിമര്‍ശനമുന്നയിച്ച എം.ടിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിന്നും സംഘ്പരിവാറില്‍ നിന്നും കടന്നാക്രമണം ഉണ്ടായിരുന്നു. ഇതില്‍ എം.ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് ചെന്നിത്തല എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here