ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ സമീപിച്ചു. ആരെയും തോല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റത് മുഴുവന്‍ ജനപിന്തുണ ഇല്ലാത്തവരും അഴിമതിക്കാരുമാണെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ചാണ്ടി ഐ ഗ്രൂപ്പിനെതിരെ പരാതി പറഞ്ഞിരുന്നു. ഡിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിനെ അവഗണിച്ചെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന പതിവ് ആവശ്യവും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചിരുന്നു.

എല്ലാ കാര്യത്തിലും ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല.

ഡിസിസി പുനഃസംഘടനയ്ക്കു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പാര്‍ട്ടി യോഗങ്ങളിലും രാഷ്ട്രീയകാര്യ സമിതിയിലും ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here