ന്യൂജേഴ്‌സി: നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ സ്റ്റുഡന്റ്‌ മൂവ്‌മെന്റ്‌ (എം ജി ഓ സി എസ്‌ എം)കൗണ്‍സില്‍, പുതിയ പ്രവര്‍ത്തന വര്‍ഷത്തെ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ജനുവരി 6 -8 തീയതികളില്‍ യോഗം ചേര്‍ന്നു. എം ജി ഒ സി എസ്‌ എം പ്രസിഡന്റും നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്തയുമായ സഖറിയാ മാര്‍ നിക്കോളോവോസിന്റെയും വൈസ്‌ പ്രസിഡന്റ്‌ ഫാ. അജു മാത്യൂസിന്റെയും നേതൃത്വത്തിലുള്ള കൗണ്‍സില്‍ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.

യുവാക്കളെ ആരാധന, പഠനം, സേവനം എന്നീ ലക്ഷ്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിന്‌ സഹായിക്കുന്ന കോണ്‍ഫറന്‍സുകള്‍, ക്യാമ്പുകള്‍, നേതൃത്വ പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൗണ്‍സില്‍ പ്ലാന്‍ ചെയ്‌തു. ഓരോ പ്രദേശത്തെയും കൗണ്‍സില്‍ അംഗങ്ങള്‍, യുവജനസമൂഹത്തിന്റെ ആധ്യാല്‍മികതയെയും നേതൃശേഷിയെയും വളര്‍ത്തുന്നതിനും അവര്‍ക്ക്‌ വഴികാട്ടുന്നതിനുമായി ബൈബിള്‍ ക്ലാസുകളും ഫെലോഷിപ്പുകളും വര്‍ക്‌ ഷോപ്പുകളും ധ്യാനങ്ങളും ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം യോഗം ചൂണ്ടിക്കാട്ടി.

സ്വന്തമായി ഭദ്രാസന റിട്രീറ്റ്‌ സെന്റര്‍ ലഭിക്കുന്നതിനെ എം ജി ഓ സി എസ്‌ എം കൗണ്‍സില്‍, ഏറെ പ്രതീക്ഷയോടെയാണ്‌ വിലയിരുത്തിയത്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെങ്ങും യൂത്ത്‌ മിനിസ്‌ട്രിയുടെ സേവനം ലഭ്യമാക്കുന്നതിന്‌ ഹോളി ട്രാന്‍സ്‌ഫിഗറേഷന്‍ സെന്റര്‍ പ്രയോജനപ്പെടുമെന്ന്‌ യോഗം വിലയിരുത്തി.

താമസിച്ചുള്ള ധ്യാനങ്ങളിലൂടെയും മറ്റും യുവജനങ്ങളുടെ ജീവിതത്തില്‍ വന്‍ വിജയമുണ്ടാക്കുന്നതിന്‌ എം ജി ഒ സി എസ്‌ എം ന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെട്ടിട്ടുണ്ട്‌. വര്‍ഷം തോറും നടത്തപ്പെടുന്ന വാര്‍ഷിക നേതൃത്വപരിശീലന ക്യാമ്പുകളാണ്‌ ഇത്തരത്തില്‍ എടുത്തുപറയേണ്ട ക്യാമ്പുകളിലൊന്ന്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വരും തലമുറയെ ആധ്യാത്മികമായി നയിക്കുന്നതിനുള്ള ഈ ക്യാമ്പുകളില്‍ അമേരിക്കയിലും കാനഡയിലും നിന്നുമായി 120- ഓളം യുവജനങ്ങള്‍ വര്‍ഷം തോറും പങ്കെടുക്കുക പതിവാണ്‌.

ന്യൂജേഴ്‌സിയിലാണ്‌ ഇത്തവണത്തെ ക്യാമ്പ്‌ നടക്കുക. ന്യൂജേഴ്‌സി ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ (എന്‍ ജെ എല്‍ സി)കമ്മിറ്റി ഈ വര്‍ഷത്തെ കൗണ്‍സില്‍ വീക്കെന്‍ഡിനോടനുബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ 2017 ജൂലൈ 26 ബുധനാഴ്‌ച മുതല്‍ 29 ശനിയാഴ്‌ച വരെ നടക്കുന്ന ക്യാമ്പിനെകുറിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.

സമ്മേളന സ്ഥലം, ഫണ്ട്‌റെയ്‌സിംഗ്‌, കരിക്കുലം, പബ്ലിസിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയവ കമ്മിറ്റി ചര്‍ച്ചചെയ്‌തു. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, കൗണ്‍സില്‍, എന്നിവരുടെ നേതൃത്വത്തില്‍ എന്‍ ജെ എല്‍ സി ക്യാമ്പ്‌ കമ്മിറ്റി അംഗങ്ങള്‍, വരുന്ന നേതൃത്വപരിശീലന ക്യാമ്പിനെ കുറിച്ചുള്ള കാര്യങ്ങള്‍ ആവിഷ്‌കരിച്ചു. ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്‌ യുവജനങ്ങളുടെ ആധ്യാത്മിക വളര്‍ച്ച സാധ്യമാക്കുന്നതിനൊപ്പം പഠനസ്ഥലത്തും ജോലി സ്ഥലത്തുമൊക്കെ നേതൃശേഷി പ്രകടിപ്പിക്കുന്നതിനും സമുദായത്തിനും മറ്റുള്ളവര്‍ക്കും പ്രയോജനമുള്ള നേതാക്കളായി വളരുന്നതിനും സഹായകമാകുമെന്ന്‌ യോഗം വിലയിരുത്തി.

PMT_4744 PMT_4738

LEAVE A REPLY

Please enter your comment!
Please enter your name here