ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. തന്റെ ഭർത്താവിന്റെ ഉദ്യോഗാർത്ഥം ദീർഘവർഷങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പാർത്തു വരുകയായിരുന്ന പ്രിയ മാതാവ് ഏകദേശം 36 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപാർത്തു. കുടുംബസമേതം മകൻ സാജൻ മാത്യുവിനോടൊപ്പം ഡാളസിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. രോഗാതുരയായിരുന്നുവെങ്കിലും, ക്രിസ്തീയസ്നേഹത്തിന്റേയും, പ്രത്യാശയുടേയും സന്ദേശവാഹി ആയിരുന്നു പ്രിയ മാതാവ്. കുടുംബാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും പ്രാർത്ഥനയുടേയും, ആരാധനാ മദ്ധ്യേയാണു പ്രിയ മാതാവ് പ്രത്യാശാ നാട്ടിൽ ചേർക്കപ്പെട്ടത്. 

പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. സംസ്കാരം പിന്നീട്.

മക്കൾ: രാജൻ മാത്യു, മിനി ശാമുവേൽ, സാജൻ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേൽ, പാസ്റ്റർ സജി മാത്യു (ലണ്ടൻ)

മരുമക്കൾ: വൽസ മാത്യു, പാസ്റ്റർ വൽസൻ ശാമുവേൽ, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേൽ, ഷീബ മാത്യു.

IMG_8205

LEAVE A REPLY

Please enter your comment!
Please enter your name here