ആരോഗ്യരംഗത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയും പുരോഗതിയും എന്താണെന്നു ചോദിച്ചാല്‍ ഒരേ ഉത്തരമായിരിക്കും ഉണ്ടാവുക. ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ സ്വയം തെരഞ്ഞെടുത്ത് ഉപയോഗിക്കാമെന്നതാണത്. രോഗ നിര്‍ണ്ണയം മുതല്‍ എല്ലാ കാര്യങ്ങളും ഗൂഗിളില്‍ പോയി, അതേപ്പറ്റി വായിച്ച്, അത് ഉപയോഗിക്കാന്‍ തുടങ്ങുന്നു.

യു.എസില്‍ 15 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈനില്‍ നിന്ന് ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടു കോടിയോളം ഫിറ്റ്‌നസ് ഉപകരണങ്ങളാണ് ഈ വര്‍ഷം മാത്രം വിറ്റഴിഞ്ഞത്. 2018 ഓടെ ഇത് 11 കോടിയായി ഉയരുമെന്നും പ്രവചിക്കുന്നുണ്ട്. ധരിക്കാവുന്ന ആരോഗ്യരക്ഷാ ഉപകരണങ്ങളിലൂടെ അനേക ആരോഗ്യ കാര്യങ്ങള്‍ ഒന്നിച്ചു നടക്കുന്നുവെന്ന കാരണമാണ് ഈ വളര്‍ച്ചയ്ക്കു കാരണം.

തന്റെ ആരോഗ്യത്തെപ്പറ്റിയും ജീവിതരീതിയെപ്പറ്റിയും അറിയാനും തീരുമാനങ്ങളെടുക്കാനും സഹായിക്കുന്നതാണ് പുതുതായി കണ്ടെത്തുന്ന പല മെഡിക്കല്‍ ഗാഡ്‌ഗെറ്റുകളും. രോഗ നിര്‍ണ്ണയം നടത്താനും പല ഉപകരണങ്ങളും സഹായിക്കുന്നു. സുരക്ഷ, വിശ്വാസ്യത, സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്യുന്ന ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ അനവധി. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ആരോഗ്യ രക്ഷാ ഉപകരണങ്ങളും ജനപ്രിയമാവുന്നുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ഉയരുന്ന വലിയൊരു ചോദ്യം, വൈദ്യ സമൂഹം ഈ ഉപകരണങ്ങളെല്ലാം അംഗീകരിക്കുന്നുണ്ടോ എന്നതാണ്. ഉപകരണങ്ങളുടെ നിലവാരം നിശ്ചയിക്കാനുള്ള സംവിധാനമുണ്ടാക്കിയാല്‍ സര്‍ക്കാരിനും ആശുപത്രികള്‍ക്കും വ്യക്തിഗത വിവരങ്ങള്‍ വരെ ലഭ്യമാക്കാനും സാമൂഹ്യ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുമാവും. ആരോഗ്യ രക്ഷാ ഉപകരണങ്ങളെ 21-ാം നൂറ്റാണ്ടിന്റെ പുരോഗതിയായി കണക്കാക്കി വിപ്ലവാത്മകമായി ഉപയോപ്പെടുത്താന്‍ വൈദ്യരംഗത്തുള്ളവും ഗേവഷകരും സര്‍ക്കാരും രംഗത്തിറങ്ങിയാല്‍ ആരോഗ്യരംഗത്ത് അതൊരു അമൂല്യ സമ്പത്തായിരിക്കുമെന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here