ബി.സി.സി.ഐയുടെ ഭരണസമിതിയെ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോണി ജനറല്‍.

ഇന്ന് സുപ്രീംകോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് എ.ജി ഇക്കാര്യം ആവശ്യപ്പെട്ടത്.

ബി.സി.സി.ഐയുടെ സ്വയംഭരണം ഇല്ലാതക്കരുതെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചു.എന്നാല്‍ സ്വയംഭരണം ഇല്ലാതാക്കുകയല്ല ബി.സി.സി.ഐയെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.

മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ എ.ജി എവിടെയായിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.70 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ബി.സി.സി.ഐയില്‍ അംഗത്വം നല്‍കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബി.സി.സി.ഐ അഭിഭാഷകന്‍ കപില്‍ സിബലിനോട് ഭരണസമിതി അംഗങ്ങളെ സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുദ്ര വെച്ച കവറില്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here