കൊട്ടാരക്കര : ദി പെന്തെക്കോസ്ത് മിഷന്‍ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷനായ കൊട്ടാരക്കര സാര്‍വ്വദേശീയ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പുലമണ്‍ ഫെയത്ത്ഹോം. ജംഗ്ഷന്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും.  കണ്‍വെന്‍ഷന്‍ മുന്നോടിയായ് 8 ബുധനാഴ്ച വൈകിട്ട് മൂന്നിന് ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥാ കൊട്ടാരക്കര ടൗണ്‍ വഴി കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ സമാപിക്കുന്നതോടെ കണ്‍വെന്‍ഷന് തുടക്കമാകും. 

ദിവസവും രാവിലെ ഏഴിന് ബൈബിള്‍ ക്ലാസ് 9.30 നു പൊതുയോഗം, മൂന്നിനും രാത്രി 10 നും കാത്തിരിപ്പുയോഗം, വൈകിട്ട് 5.45  ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ ശനിയാഴ്ച മൂന്നിന് യുവജനസമ്മേളനവും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9-ന് കൊട്ടാരക്കര സെന്‍റര്‍ സഭയുടെ കീഴിലുള്ള 37 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും ഉണ്ടായിരിക്കും.  വിവിധ പ്രാദേശിക ഭാഷകളില്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഗാനങ്ങള്‍ ആലപിക്കും.  സഭയുടെ ചീഫ് പാസ്റ്റര്‍മാരും, സീനിയര്‍ സെന്‍റര്‍ പാസ്റ്റര്‍മാരും കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും.  സമാപന ദിവസം വൈകിട്ട് 5.45 ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. ഇന്ത്യയുടെ  വിവിധ ഇടങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ശുശ്രൂഷകരും, വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.  13-ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്‍ററുകളില്‍ നിന്നും തമിഴ്നാട്ടിലെ മധുര, നാഗര്‍കോവില്‍, പാളയം കോട്ട, തൂത്തുക്കുടി, നാസ്രേത്ത് എന്നീ സെന്‍ററുകളില്‍ നിന്നുള്ള പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും.  

tpm1കൊല്ലവര്‍ഷം 1105-ല്‍ പെന്തെക്കോസ്തു മിഷന്‍ പ്രവര്‍ത്തനം കൊല്ലം ജില്ലയില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ നടത്തി 1110-ല്‍ കൊട്ടാരക്കര ഫൈയത്ത് ഹോം ആരംഭിച്ചു.  1934 മുതല്‍ ആരംഭിച്ച കൊട്ടാരക്കര സെന്‍റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് 83-ാ മത് കൊട്ടാരക്കര സാര്‍വ്വദേശീയ കണ്‍വെന്‍ഷനും കേരളത്തിലെ പെന്തെക്കോസ്ത് മിഷന്‍ സഭകളുടെ ഏറ്റവും വലിയ കണ്‍വെന്‍ഷനും ആണ്.  ലോകത്തില്‍ 65-ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെന്തെക്കോസ്തു മിഷന്‍ സഭയുടെ കേരളത്തിലെ ആസ്ഥാനമന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയില്‍ ചെന്നൈ ഇരുമ്പല്ലിയൂരിലുമാണ്.  സഭാ ചീഫ് പാസ്റ്റര്‍. എന്‍. സ്റ്റീഫന്‍, ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍.  ഏബ്രഹാം മാത്യു, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍. ജി. ജെയം  എന്നിവര്‍ സഭയെ നയിക്കുന്നു.!

TPM Kottarakara Gospel Rally File Coppy

TPM Kottarakara Faith Home

LEAVE A REPLY

Please enter your comment!
Please enter your name here