ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‌കുന്നതും ഫോമായുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നാമായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷൻ, മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റീബോർഡ് മെമ്പറും, ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും, കല ,സാംസ്‌കാരിക, സാമൂദായിക, രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയുമായ ജോൺ സി വർഗീസിനെ (സലിം) 2018 ല്‍ നടക്കുന്ന ഫോമയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായിവെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്യുന്നതായി ഐക്യഘണ്ടേനെ തീരുമാനിച്ചു. ഫോമയുടെ വിവിധ അംഗസംഘടനകളുടെ പൂര്‍ണ്ണ പിന്തുണയില്‍ മത്സരിക്കുന്ന ജോൺ സി വർഗീസിന്റെ വിജയത്തിന് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നതിനോടൊപ്പം ഫോമയുടെ നേതാക്കന്മാരായ തോമസ് കോശി, ജെ മാത്യൂസ്, എ .വി .വർഗീസ്,രത്നമ്മ രാജൻ എന്നിവർ ജോൺ സി വർഗീസിന്റെ വിജത്തിന് വേണ്ടി എല്ലാവിധ സഹായ സഹകരണവും അഭ്യർത്ഥിച്ചു. ഫോമാ ഫൊക്കാന സഘടന വ്യത്യസം ഇല്ലാതെയാണ് സലിമിനു അസോസിയേഷൻ ഏകഖണ്ഡമായ പിന്തുണ പ്രഖ്യപിച്ചത്.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക്‌ നല്‍കിയ സംഭാവനകളും, സമൂഹത്തിൽ നടത്തി വരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും , സേവനരംഗത്ത്‌ കഴിവും പ്രാപ്‌തിയുമുള്ള ഒരു വ്യക്‌തി എന്ന നിലയില്‍, ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ളത് കോണ്ടാണ് അദ്ദേഹത്തെ ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എന്‍ഡോഴ്‌സ് ചെയ്യുന്നതെന്ന്‌ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടെറൻസൺ തോമസ് അറിയിച്ചു. ഫോമയുടെ ഏറ്റവും വലിയ
കൺവെൻഷനുകളിൽ ഒന്നായ ലാസ്‌വേഗാസ് കൺവെൻഷനും, കേരള തിരുവല്ലാ കൺവെൻഷനും സലിം ഫോമാ സെക്രട്ടറി ആയിരുന്നപ്പോൾ ആണ് നടത്തിയത്.

അമേരിക്കന്‍ മലയാളികള്‍ നേരിട്ടിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തന്റെ കഴിവനുസരിച്ച് സഹായസഹകരണങ്ങള്‍ ചെയ്തിട്ടുള്ള വെക്തിഅണ്ജോൺ സി വർഗീസ്. പ്രത്യേകിച്ച് എടുത്തുപറയാനുള്ളത് ഫോമയുടെ സെക്രട്ടറി ആയിരുന്ന സമയത്തു നാൽപതോളം മലയാളി സംഘടനകളെ അഗംങ്ങൾ ആക്കി ഏകോപിപ്പിച്ച് ഫോമയെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയഒന്നായിരുന്നു.
താന്‍ ഫോമയുടെ പ്രസിഡന്റ് പദവിയിലെത്തിക്കഴിഞ്ഞാല്‍ സെക്രട്ടറി ആയിരുന്നപ്പോൾ തുടങ്ങിവെച്ച പലകാര്യങ്ങളും പുനരാരംഭിക്കാനും പ്രവാസി സമൂഹം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നുറപ്പുണ്ടെന്ന്ജോൺ സി വർഗീസ്അഭിപ്രായപ്പെട്ടു.

മലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകള്‍ കാണാത്ത ഭാവം നടിക്കുന്നുണ്ട്‌. പല സംഘടനകളും ജനങ്ങിളില്‍ നിന്നും അകന്നു പോകുന്നതാണ്‌ ഇതിനു കാരണം. .ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്‌പ്രയാസം പരിഹരിക്കാവുന്നതേയുള്ളു എന്നും ഫോമയെ കൂടുതല്‍ ജനകീയവത്‌കരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടയായി ഫോമയെ മാറ്റുകയുമാണ്‌ ലക്ഷ്യമെന്ന്‌ തന്റെ മറുപടി പ്രസംഗത്തിൽ ജോൺ സി വർഗീസ് അഭിപ്രായപ്പെട്ടു .
ഫോമക്ക് പുതിയ ഉണര്‍വ്വും ആവേശവും പകര്‍ന്നു നല്‍കുവാനും മികവുറ്റ ഒരു നേത്രിത്തത്തിനും ജോൺ സി വർഗീസിന്റെ വിജയം അത്യന്താപേക്ഷിതമാണെന്ന്, ഇതിനോടകംതന്നെ ഫോമയുടെ മിക്ക അംഗ സംഘടനകളും ജോൺ സി വർഗീസിന് പിന്തുണ അറിയിച്ചിട്ടുണ്ടന്നും വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ്‌മാരായ തോമസ് കോശി , ജെ. മാത്യൂസ്,എ .വി .വർഗീസ് ,രത്നമ്മ രാജൻ , പ്രസിഡന്റ് ടെറൻസൺ തോമസ് , സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിൻ ദിവാകരൻ , വൈസ് പ്രസിഡന്റ്‌ ഷായിനി ഷാജൻ, ജോയിന്റ് സെക്രട്ടറി ലിജോ ജോൺ എന്നിവർ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here