2016 -18 ലെ ഫൊക്കാനയുടെ നാഷണൽ കോ-ഓർഡിനേറ്ററായി സുധാ കർത്തായെ ഫൊക്കാന നാഷണൽ കമ്മറ്റി തെരെഞ്ഞുടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

രണ്ടു പതിറ്റാണ്ടായി നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലും പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്‌കരിക രംഗങ്ങളില്‍ ജലിച്ചു നില്‍കൂന്ന ശ്രദ്ധേയമായ നേതൃത്വപ്രവർത്തനം നടത്തുന്ന സുധാ കർത്താ, ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

2008ൽ ഫൊക്കാനയുടെ ജനൽ സെക്രട്ടറി ആയി ഫിലാഡൽഫിയ കൺവൻഷെൻറെ ചുക്കാൻ പിടിച്ചു . തുടർന്ന് എട്ടു വർഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡിൽ അംഗമായും, സെക്രട്ടറിആയും പ്രവർത്തിച്ചു. നിരവധി വർഷങ്ങളിൽ കൺവൻഷെൻറെ പലചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2012ൽ വാഷിങ്ങ്ടൺ ഡി.സി യിൽ നടന്ന ഹിന്ദുകൺവൻഷെൻറെ (കേരളാ ഹിന്ദുസ് ഓഫ് നോർത്ത്അമേരിക്ക) ജനറൽ സെക്രട്ടറി ആയിരുന്ന സുധാ, ഇപ്പോൾ അതിൻറെ ട്രസ്റ്റീബോർഡ് അംഗമായും സേവനം അനുഷ്‌ടിക്കുന്നു. 2014 ൽ നടന്ന നായർ കൺവൻഷെൻറെ (എൻ.എസ്.എസ് ഓഫ് നോർത്ത് അമേരിക്ക) ജനൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഇപ്പോൾ ഉപദേശക സമിതി അംഗമായും തുടരുന്നു.

ഫിലാഡൽഫിയായിൽ പമ്പ,ട്രൈ സ്റ്റേറ്റ് കേരളാ ഫോറം, N.N.S പെൻസിൽവനിയ തുടങ്ങി വിവിധ മലയാളീ സംഘടനകളുടെസ്ഥാപക നേതാക്കളിൽ ഒരാളാണ് സുധാ കർത്താ. ഗ്രേറ്റർ ഫിലാഡൽഫിയയിൽ വിവിധ ഇന്ത്യൻ ഭാഷാ-സംസ്ഥാന സംഘടനകളുടെ കുട്ടായ്മയായ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻറെ കഴിഞ്ഞ പതിനഞ്ചു വർഷമായി പ്രസിഡന്റ് ഉൾപ്പെടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. NFIA യെയിലും ആറ്റിവ് ആയി പ്രവർത്തിക്കുന്നു.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊള്ളാൻ തുറന്ന മനസുള്ള നിരവധി നേതാക്കൾ ഫൊക്കാനാക്ക് ഇന്നുണ്ട്. കഴിഞ്ഞ ഫിലാഡൽഫിയ, ന്യൂ യോർക്ക്, ഹ്യൂസ്റ്റൺ, ഷിക്കാഗോ, ടൊറാന്റോ തുടങ്ങിയ കൺവൻഷെനുകളിൽ എല്ലാം മുഴങ്ങി കേട്ട സന്ദേശമായിരുന്നു വനിതകൾക്കും, യുവാക്കൾക്കും വളരെയേറെ പ്രാധാന്യം നാൽകുക എന്നത്. ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് ആര്ജിച്ചു നേടിയതാണ്. കുട്ടികൾ, ചെറുപ്പക്കാർ, വനിതകൾ, അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മൾ ഫോക്കാനയ്ക്കൊപ്പം കൂട്ടി. അവര്ക്ക് അവസരങ്ങൾ നല്കി അവരെ വളര്ത്തിയെടുക്കുവാൻ ശ്രെമിക്കുകയും, താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്ഫോമിന്റെ പ്രസക്തി എന്നും സുധാ കർത്താ അഭിപ്രായപ്പെട്ടു ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ്‌ ഫൊക്കാനയുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായതും, ഫൊക്കാനയെ ജനകീയമാക്കിയതും. അതിരുകൾക്കും വിഭാഗീയതകൾക്കും എതിരെ ഒരു ശബ്ദമാകാൻ കഴിഞ്ഞത് പല പ്രസ്ഥാനങ്ങൾക്കും ഫൊക്കാന ഒരു പ്രചോദനമായി. അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിക്കും സംഘടനാ താല്പര്യങ്ങൾക്കും പ്രേചോദനമായതു ഫൊക്കാനയുടെ ഈ വളർച്ചയാണ്.

പുതിയ ആശയങ്ങളും ജാനകീയ പരിപാടികൾ നടപ്പിലാക്കാനുള്ള തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷണൽ കമ്മറ്റിക്ക് നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ പരമാവധി പിന്തുണ നേടിയെടുക്കുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സുധാ കർത്താ അഭിപ്രായപ്പെട്ടു. ഫൊക്കാന പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണെകിൽ കുടി ഇനിയും കൂടുതൽ ഉയിരങ്ങളിൽ എത്തിക്കാൻ എല്ലാ മലയാളികളുടെയും സഹായ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു . ഫൊക്കാനയുടെ ഐക്യത്തിനും സംഘടനാ ശക്തിപ്പെടുത്തുന്നതിനും തന്നാൽ കഴിയുന്നത് എല്ലാം ചെയ്യുമെന്ന് സുധാ കർത്താ അറിയിച്ചു.

സുധാ കർത്തായെ നാഷണൽ കോ-ഓർഡിനേറ്റർ ആക്കിയതിൽ അതിയ സന്തോഷം ഉണ്ടെന്നും, ഇത് അർഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here