മെല്‍ബണ്‍: റോജര്‍ ഫെഡററുടെ ക്ളാസിക്കല്‍ ഗെയിമിനു മുന്നിൽ റാഫേല്‍ നദാലിന്‍െറ മെയ്ക്കരുത്ത് കീഴടങ്ങി. ഒരു വ്യാഴവട്ടം പഴക്കമുള്ള വൈരം ഏറെനാളത്തെ ഇടവേളക്കുശേഷം ആസ്ട്രേലിയൻ ഒാപണിൻെറ കലാശപ്പോരാട്ടത്തിൽ വീണ്ടും കൊമ്പുകോർത്തപ്പോൾ അന്തിമവിജയം ഫെഡറർക്ക്. 2015 യു.എസ് ഓപണിനുശേഷം ആദ്യമായി മേജര്‍ ചാമ്പ്യന്‍ഷിപ് ഫൈനലിനെത്തിയ ഫെഡററുടെ 18ാം ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടമാണിത്. അഞ്ചാമത്തെ ആസ്ട്രേലിയൻ ഒാപൺ കിരീടവും. സ്കോർ: 6-4 3-6 6-1 3-6 6-3

മൂന്നു വ്യത്യസ്ത പ്രതലങ്ങളിൽ അഞ്ചോ അതിലധികമോ കിരീടങ്ങൾ നേടുന്ന ആദ്യ താരമായി ഫെഡറർ മാറി. 2012 വിംബ്ള്‍ഡണിനുശേഷം ആദ്യ കിരീടമാണ് ഫെഡററുടേത്. നാലു വര്‍ഷത്തിനിടെ മൂന്ന് ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ കടന്നെങ്കിലും 18ാം ഗ്രാന്‍ഡ്സ്ളാമെന്ന സ്വപ്നം നീളുകയായിരുന്നു. വിജയത്തോടെ സ്വിസ് താരം ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്തേക്കുയർന്നു. ആസ്ട്രേലിയൻ ഓപ്പണിൽ നാലു മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നദാലിൻെറ മേൽ ആദ്യ വിജയമാണ് ഫെഡററുടേത്.

ROGER2 ROGER1 ROGER

LEAVE A REPLY

Please enter your comment!
Please enter your name here