പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനെന്നും ചിത്രത്തിന്റെ പേര് മാപ്പിള ഖലാസിയെന്നാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സലിം അഹമ്മദ് ഈ വാര്‍ത്ത നിഷേധിക്കുകയുണ്ടായി.

പുതിയ ചിത്രത്തിന്റെ കഥ ദുല്‍ഖറുമായി സലിം അഹമ്മദ് ചര്‍ച്ചചെയ്തു കഴിഞ്ഞു. കഥ ഇഷ്ടമായ ദുല്‍ഖര്‍ ചിത്രം കമ്മിറ്റ് ചെയ്തു കഴിഞ്ഞു എന്നാണ് സൂചന. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അലയന്‍സ് മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here