ചിക്കാഗോ: ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്)യുടെ 2017-2018 വര്‍ഷത്തേയ്ക്കുള്ള നാഷ്ണല്‍ വനിതാ ഫോറം ഡോ.സാറാ ഈശോ (ന്യൂജേഴ്‌സി) യുടെ നേതൃത്വത്തില്‍ രൂപീകൃതമായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ വള്ളിക്കളം (ചിക്കാഗോ), സെക്രട്ടറി രേഖാ നായര്‍ (ന്യൂയോര്‍ക്ക്), ട്രഷറര്‍ ഷീലാ ജോസ് (ഫ്‌ളോറിഡ) എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ഏഴംഗ അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ് (വാഷിംഗ്ടണ്‍, വൈസ ചെയര്‍ പേഴ്‌സണ്‍ ഗ്രേസി ജെയിംസ് (ഡാളസ്), മെമ്പര്‍മാരായ ലോണ അബ്രഹാം (ന്യൂയോര്‍ക്ക്), ദയ കാമ്പിയില്‍ (ഫ്‌ളോറിഡ), റെനി പൗലോസ്(കാലിഫോര്‍ണിയ), മെര്‍ലിന്‍ ഫ്രാന്‍സിസ്(ഡിട്രോയിറ്റ്), പ്രതിഭ തച്ചേട്ട്(ചിക്കാഗോ) എന്നിവരടങ്ങുന്നതാണ്.

12 റീജിയനുകളിലായി 65 അംഗസംഘടനകളുള്ള ഫോമായുടെ എല്ലാ റീജിയനുകളില്‍ നിന്നും വനിതകളുടെ പ്രാതിനിധ്യത്തോടു കൂടിയുള്ള ഒരു നാഷ്ണല്‍ കൗണ്‍സിലാണ് നിലവില്‍ വരിക. എല്ലാ റീജിയണുകളിലും അതാതു സ്ഥലങ്ങളില്‍ നിന്നുമുള്ള വനിതകളെ ഉള്‍പ്പെടുത്തി വനിതാ ഫോറങ്ങള്‍ രൂപീകരിച്ച കൊണ്ടിരിക്കുന്നു.

വനിതകളുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള പരിപാടികള്‍ക്കാവും മുന്‍ഗണന. ആരോഗ്യ, സാമൂഹിക രംഗങ്ങളിലുള്ള പ്രശ്‌നങ്ങളും, വെല്ലുവിളികളും എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ആവശ്യ സന്ദര്‍ഭങ്ങളില്‍ വിദഗ്‌ദോപദേശങ്ങളും, അഭിപ്രായങ്ങളും നല്‍കുവാനുള്ള സജ്ജീകരണങ്ങള്‍ എന്നിവ ഇവയില്‍ മുഖ്യമായിരിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതാണ്. സാംസ്‌ക്കാരിക, സാമുദായിക, ആരോഗ്യ സംഘടനകളുമായി ഒന്നുചേര്‍ന്ന് സമൂഹത്തിന് പ്രയോജനകരമാവുന്ന സെമിനാറുകള്‍, ഹെല്‍ത്ത് ഫെയര്‍, ഹൈസ്‌ക്കൂള്‍- കോളേജ് മാതാപിതാക്കള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വനിതകള്‍ക്കു മാത്രമായുള്ള ക്ലാസുകള്‍ എന്നിവയെല്ലാം ഈ സമിതി വിഭാവനം ചെയ്യുന്നു. വിവിധ രംഗങ്ങളില്‍ കഴിവും പ്രാഗത്ഭ്യവുമുള്ള വനിതകള്‍ ഫോമായുടെ ഈ കൂട്ടായ്മയില്‍ സഹകാരികളാകുവാന്‍ ഭരണ സമിതി ആഗ്രഹിക്കുന്നതായി ഫോമായുടെ നാഷ്ണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും, വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.സാറാ ഈശോയും അറിയിച്ചു.

FOMAA womens forum pic

LEAVE A REPLY

Please enter your comment!
Please enter your name here