മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ  ഇ.അഹമ്മദ് എം.പി (78) അന്തരിച്ചു. 

ഇന്ന് പുലര്‍ച്ചെ 02;15 നായിരുന്നു അന്ത്യം.

ബന്ധുക്കളാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ഹൃദയ സ്തംഭനം മൂലം ഇന്നലെയാണ് ഇ. അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹം ഒമ്പത് മണിക്ക് ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്‌ട്രെക്ചറില്‍ ലോക്‌സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തുമ്പോള്‍ ബോധരഹിതനായിരുന്നു. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ജോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ആശുപത്രിയിലെത്തി ഇ. അഹമ്മദിനെ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here