മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക. ഹന്‍സികയുടെ ആദ്യ മലയാളസിനിമ കൂടിയാണ് ഇത്. ചിത്രത്തില്‍ ചെറുതാണെങ്കിലും പ്രധാനറോള്‍ തന്നെയാണ് ഹന്‍സിക കൈകാര്യം ചെയ്യുന്നത്.

തമിഴ് താരം വിശാല്‍ ആണ് മറ്റൊരു താരം. വിശാലിന് പുറമെ പ്രമുഖ തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തിലുണ്ട്. വന്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലിന്‍ വെങ്കിടേഷ് ആണ്.

25-30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യം കല്‍പ്പിക്കുന്ന ചിത്രം പെര്‍ഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.

വിണ്ണൈ താണ്ടി വരുവായ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീണ്‍ വര്‍മ.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here