ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ ഇന്ത്യയ്ക്ക് നേട്ടം. ടീം റാങ്കിങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടമാണ് ഇന്ത്യക്ക് തുണയായത്. ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആസ്‌ത്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തും ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ബൗളര്‍മാരില്‍ ജസ്പ്രിത് ബുമ്‌റ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണു ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ എട്ടാമതും വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്‌റ 24ാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ തിളങ്ങിയ കെ.എല്‍ രാഹുല്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ാം റാങ്കില്‍. അവസാന ടി20യില്‍ ആറു വിക്കറ്റുകള്‍ പിഴുത് ഇന്ത്യക്ക് വിജയം സമ്മാനിച്ച യുസ്‌വേന്ദ്ര ചഹല്‍ 92 സ്ഥാനങ്ങള്‍ ഒറ്റയടിക്കുയര്‍ന്ന് 86ാം റാങ്കിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here