ആട് 2 ചിത്രീകരണം ആരംഭിയ്ക്കാനൊരുങ്ങുകയാണ്.ആടിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്.

കോമഡിയ്‌ക്കൊപ്പെ തന്നെ മാസ് ആക്ഷന്‍ രംഗങ്ങളും ആട് 2വില്‍ ഉണ്ടായിരിക്കും.ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളില്‍ പലരും രണ്ടാം ഭാഗത്തിലുണ്ടാകും.ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ തന്നെയായിരിക്കും.വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here