ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രം ബാഹുബലി ബോളിവുഡ് റെക്കോര്‍ഡുകളെ പഴങ്കഥയാക്കി മുന്നോട്ടുകുതിക്കുന്നു. ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറിയിരിക്കുന്നു. ആമിര്‍ ഖാന്‍റെ ധൂം 3യെയും ഷാരൂഖിന്‍റെ ഹാപ്പി ന്യൂ ഇയറിനെയും തകര്‍ത്താണ് ചിത്രത്തിന്‍റെ മുന്നേറ്റം.

തെലുങ്ക് ചിത്രത്തിന്‍റെ മൊഴിമാറ്റി എത്തിയ പതിപ്പുകളെല്ലാം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് നേടിയത് 140 കോടിയാണ്. പ്രദർശനം ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 കോടി ക്ലബ്ബിൽ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷകൾ. റിലീസ് ചെയ്ത ദിവസം 50 കോടിരൂപയാണ് ബാഹുബലി നേടിയെടുത്തത്. ഒന്നാം ദിനത്തിൽ 44.97 കോടി നേടിയ ഷാരൂഖ് ചിത്രം ഹാപ്പി ന്യൂയറിന്റെ റെക്കോർഡിനെയാണ് ബാഹുബലി പിന്നിലാക്കിയത്.

റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 50.1 കോടിയാണ്. ഹിന്ദിയില്‍ നിന്നുമാത്രം ചിത്രത്തിന്‍റെ കളക്ഷന്‍ 5.15 കോടിയാണ്. ഒരു ഡബ്ബിങ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ആന്ധ്രപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 23. 45 കോടിയും, കര്‍ണാടകയില്‍ നിന്ന് കോടിയും തമിഴ്നാട്ടില്‍ നിന്ന് 3.5 കോടിയും വാരിക്കൂട്ടി. അമേരിക്കയില്‍ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. ആദ്യദിനം തന്നെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും ബാഹുബലിയ്ക്ക് സ്വന്തം.

LEAVE A REPLY

Please enter your comment!
Please enter your name here