വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ലഭിച്ചതോടെ യുഎഇയില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ 6s തിരിച്ചുവിളിക്കാനൊരുങ്ങുന്നു.

ചൈനയില്‍ 2015 സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഉത്പാദിപ്പിച്ച 88700 ഐഫോണുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഐഫോണ്‍ തിരിച്ചുവിളിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം ക്യംപയിന്‍ തുടങ്ങിയിട്ടുണ്ട്.

ഐഫോണ്‍ 6ന്റെ ചില സീരീസുകളില്‍ തകരാറുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായി സഹകരിച്ചാണ് സാമ്പത്തിക മന്ത്രാലയം കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഐഫോണ്‍ 6 ഉപയോഗിക്കുന്നവര്‍ ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടോയെന്ന് https://www.apple.com/ae/support/iphone6sunexpectedshutdown/ ലിങ്കില്‍ പോയി പരിശോധിക്കാമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം ആല്‍ നുഐമി അറിയിച്ചു.

യുഎഇയിലെ ചെറുകിട മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലൂടെ ക്യാംപയിന്‍ ശക്തമാക്കാനാണ് സാമ്പത്തിക മന്ത്രാലയം ഉദ്ദേശിക്കുന്നത്.

യുഎഇയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ആരോഗ്യപരമായ ഉപയോഗത്തിനും യുഎഇ മാര്‍ക്കറ്റില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന്റേയും ഭാഗമായാണ് ആപ്പിള്‍ കമ്പനിയുടെ ആവശ്യവുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here