ബോളിവുഡ് താരം ഷാരൂഖ് ഖാനും പാക് നടി മാഹിറ ഖാനും മുഖ്യ വേഷത്തിലെത്തിയ ‘റയീസ്’ പാകിസ്താനില്‍ നിരോധിച്ചു. മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. കഴിഞ്ഞ ദിവസം മുതലാണ് നിരോധനമേര്‍പ്പെടുത്തിയത്.
പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. സിനിമ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതായും മുസ്ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
പാകിസ്താനില്‍ പ്രദര്‍ശിപ്പിച്ച് ഒരാഴച തികഞ്ഞപ്പോഴേക്കും സിനിമ വലിയ കളക്ഷന്‍ നേടിയിരുന്നു.