മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇനിയും അവസരമുണ്ടെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു.

39 വയസുകാരനായ ആശിഷ് നെഹ്‌റയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെങ്കില്‍ ശ്രീശാന്തിനും കഴിയും. തിരിച്ചുവരവ് അടഞ്ഞ അധ്യായമാണെന്ന് കരുതുന്നില്ല. ടീമിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പുതിയ ഭരണസമിതിക്ക് കത്തയക്കാനും ടി.സി.മാത്യു ശ്രീശാന്തിന് നിര്‍ദേശം നല്‍കി.

ടി.സി മാത്യുവിന്റെ വാക്കുകള്‍ തനിക്കു പ്രചോദനം നല്‍കുന്നതാണെന്നും നന്ദി അറിയിക്കുന്നതായും ശ്രീശാന്ത് പ്രതികരിച്ചു. അടുത്ത 18-ാം തിയ്യതി നടക്കുന്ന മത്സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here