കവിത

ഗായത്രി നിർമ്മല

നോവ്‌
………………..
വാക്കുകൾക്കുമേലെ
ചില മൗനങ്ങൾ
വാചാലമാകുമ്പോൾ
നോട്ടത്തിനുമപ്പുറം
ഒരു നോവ്‌
പടരുന്നു
നിന്നെനിനച്ചുറങ്ങാത്തരാത്രികൾ
നീയലിഞ്ഞ
അഗ്നിയോടും
നീമറഞ്ഞ
കാറ്റിനോടും
പരിഭവം നടിച്ചു
ഞാൻ പദം പറഞ്ഞു
നെറ്റിയിൽ നീച്ചേർത്ത
ചുംബനപൂക്കളിൻ
സ്വപ്ന ചിറകിൽ
ഞാനൊന്നു പറന്നോട്ടെ
നിനക്കുചുറ്റും
ഒരു
വർണ പ്രപഞ്ചം തീർത്തോട്ടെ…

Check Also

വാക്കും വരയും (ഹരിശങ്കർ കലവൂർ )

Facebook0Twitter0Google plus0

3 comments

  1. നല്ല കവിത …………. All the best ………

  2. Excellent

  3. Nannaayittund ….!

Leave a Reply

Your email address will not be published. Required fields are marked *