നികോസിയ ∙ സൈപ്രസിലെ സൈനികത്താവളത്തിൽ ഇറങ്ങുന്നതിനിടെ ബ്രിട്ടിഷ് യുദ്ധവിമാനത്തിൽനിന്നു രണ്ടു മിസൈലുകൾ താഴെവീണു. അടർന്നു പതിച്ച മിസൈലുകൾ പൊട്ടിത്തെറിച്ചില്ല. ഇറാഖിൽ ഐഎസിനെതിരായ സൈനികനടപടിക്കുശേഷം മടങ്ങിവരികയായിരുന്ന ടൊർനാഡോ യുദ്ധവിമാനമാണിത്.

സാധാരണനിലയിൽ മിസൈലുകൾ ഇപ്രകാരം വേർപെട്ടുപോകാറില്ല. വിമാനത്തിലെ കംപ്യൂട്ടർ സംവിധാനം വഴി മാത്രമേ മിസൈൽ പ്രവർത്തനക്ഷമമാകുകയുള്ളു. 1991ലെ ഗൾഫ് യുദ്ധത്തിലാണ് ടൊർനാഡോ യുദ്ധവിമാനം ആദ്യമായി ഉപയോഗിച്ചത്. 2019 ആകുമ്പോഴേക്കും കാലാവധി തീരും. എട്ടു ടൊർനാഡോകളാണ് ഐഎസിനെതിരായ സൈനികനടപടിക്ക് ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here