ന്യൂയോർക്ക്∙ ഇറാൻ ആണവക്കരാർ അംഗീകരിക്കാനും ഇറാനെതിരായ ഉപരോധം അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസംഘടന രക്ഷാസമിതി അടുത്തയാഴ്ച യോഗം ചേരും.

വോട്ടിനിട്ടു പാസാക്കേണ്ട പ്രമേയത്തിന്റെ കരടുരേഖ രക്ഷാസമിതിയിലെ 15 അംഗങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്. ആണവപദ്ധതിയിൽ ദീർഘകാല നിയന്ത്രണങ്ങൾക്കും യുഎൻ നിരീക്ഷണത്തിനും അനുവദിക്കുന്ന കരാർ പ്രകാരം ഇറാൻ ആണവപദ്ധതി സമാധാനാവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുക. അണ്വായുധം നിർമിക്കുകയില്ല. ഇതിനുപകരം യൂറോപ്യൻ യൂണിയനും യുഎന്നും യുഎസും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പടിപടിയായി പിൻവലിക്കും. എന്നാൽ യുഎന്നിന്റെ ആയുധ നിരോധനവും മിസൈൽ ടെക്നോളജി വിലക്കും തുടരും.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണു ഇറാനുമായി ചർച്ച ചെയ്തു കരാറിനു രൂപം നൽകിയത്. ജർമനിയും യൂറോപ്യൻ യൂണിയനും ചർച്ചയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here