Democratic presidential candidate Hillary Clinton looks on as she speaks during a town hall meeting in Las Vegas, Nevada August 18, 2015. REUTERS/David Becker - RTX1OPKY

അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപിനെ കളിയാക്കി ഡെമോക്രാറ്റിക് നേതാവ് ഹിലരി ക്ലിന്റണ്‍. തന്റെ ട്വിറ്റര്‍ പേജില്‍ 3-0 എന്നു പോസ്റ്റ് ചെയ്താണ് ഹിലരിയുടെ പരിഹാസം.

ട്രംപിന്റെ വിവാദമായ യാത്രാ നിരോധന ഉത്തരവ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന് അപ്പീല്‍ കോടതിയിലും തിരിച്ചടിനേരിട്ട പശ്ചാത്തലത്തിലാണ് ഹിലരിയുടെ പരിഹാസം.

അപ്പീല്‍ കോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് ട്രംപിനെതിരേ വിധി പ്രസ്താവിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹില്ലരി ട്വീറ്റ് ചെയ്തത്.

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തടഞ്ഞ കീഴ്‌കോടതി വിധി അസാധുവാക്കി യാത്രാ നിരോധനം പുന:സ്ഥാപിക്കണമെന്ന ആവശ്യമാണ് ഒമ്പതാം യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് നിരസിച്ചത്.

ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് താത്കാലികമായി അമേരിക്കയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here