തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.പ്രമുഖ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനികാന്ത് ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ തമിഴകം പിടിക്കണമെന്ന ബി ജെ പിയുടെയും സംഘപരിവാറിന്റെയും താല്‍പര്യമാണ് നീക്കങ്ങള്‍ക്ക് പിന്നില്‍.

ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്ന തമിഴകത്ത് സൂപ്പര്‍ സ്റ്റാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ തൂത്ത് വരാമെന്നാണ് ബി ജെ പിആര്‍എസ്എസ് നേതാക്കളുടെ കണക്കു കുട്ടല്‍.

രജനീകാന്ത് പാര്‍ട്ടി രൂപീകരിക്കുകയും അതുമായി ധാരണയിലെത്തുകയും ചെയ്തു കഴിഞ്ഞാല്‍ സംസ്ഥാനത്ത് വലിയ അടിത്തറയുണ്ടാക്കാന്‍ ബി ജെ പി ക്ക് നിഷ്പ്രയാസം കഴിയുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള സൂപ്പര്‍ സ്റ്റാറിനെ മോദിയും ഉടന്‍ ബന്ധപ്പെടുമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേ സമയം സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് രജനിയെ ഉപദേശിച്ച് അമിതാഭ് ബച്ചന്‍ രംഗത്ത് വന്നിട്ടുണ്ട്.1980ല്‍ അലഹബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്റ്റ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ബച്ചന്‍ തന്റെ അനഭവത്തില്‍ നിന്നാണ് സുഹൃത്തിനെ ഉപദേശിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here