ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച് പ്രധാന കവാടം ഉടന്‍ പൊളിച്ച് നീക്കാന്‍ ലോ അക്കാദമിക്ക് റവന്യുവകുപ്പ് ഇന്നലെ നോട്ടിസ് നല്‍കിയിരുന്നു.ജല അതോറിറ്റിയുടെ ഭൂമി കൈയേറി നിര്‍മിച്ച പ്രധാന കവാടമാണ് പൊളിച്ചു നീക്കിയത്.

പൊതുസ്ഥലം കൈയേറിയാണ് കവാടം നിര്‍മിച്ചതെന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജല അതോറിറ്റിയുടെ പമ്പ് ഹൗസിലേക്ക് പോകുന്ന പൊതുറോഡിലാണ് കവാടമുള്ളത്. നിയമം ലംഘിച്ച് ലോ അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, സഹകരണ ബാങ്ക് കെട്ടിടം എന്നിവ ഏറ്റെടുക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നോട്ടിസ് നല്‍കി 48 മണിക്കൂറിനകം ഏറ്റെടുക്കുകയോ വാദിയുടെ ഭാഗംകൂടി കേട്ട് നടപടിയെടുക്കുകയോ വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here